പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരുമോ ? സൂചന നൽകി ഔദ്യോഗിക ടീസർ വിഡിയോ, മിനിറ്റുകൾക്കകം നീക്കം ചെയ്തു
text_fieldsഇന്ത്യയിലെ മൊബൈൽ ഗെയിമർമാരെ നിരാശയുടെ പടുകുഴിയിലേക്കാഴ്ത്തിയ സംഭവമായിരുന്നു പ്ലെയർ അൺനൗൺ ബാറ്റിൽഗ്രൗണ്ട് അഥവാ പബ്ജി മൊബൈലിെൻറ നിരോധനം. ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരമായിരുന്നു പബ്ജിയടക്കമുള്ള ആപ്പുകളുടെ നിരോധനത്തിലേക്ക് നയിച്ചത്.
എന്നാൽ, പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്താൻ പോകുന്നതിെൻറ സൂചനയുമായി എത്തിയിരിക്കുകയാണ് പബ്ജി ഇന്ത്യയുടെ ഒൗദ്യോഗിക യൂട്യൂബ് ചാനൽ. ഒരു ടീസർ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് അവർ അതിെൻറ സൂചന നൽകിയത്. ആറ് സെക്കൻറുകളുള്ള വിഡിയോ പുറത്തുവന്നതോടെ പബ്ജി പ്രേമികൾ ആഘോഷം തുടങ്ങിയെങ്കിലും അൽപ്പസമയം മാത്രമായിരുന്നു അതിന് ആയുസുണ്ടായിരുന്നത്. നിമിഷങ്ങൾക്കകം വിഡിയോ യൂട്യൂബ് ചാനലിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ആറ് സെക്കൻറുകൾ മാത്രമുള്ള മൂന്നിലധികം വിഡിയോകൾ നിരന്തരം അവർ പോസ്റ്റ് ചെയ്തിരുന്നു. എല്ലാം നീക്കം ചെയ്യപ്പെടുകയും ചെയ്തു.
Pubg mobile India upload video and then private it 🤣 what's going on ? pic.twitter.com/PeBAtGXJOE
— Mr. Gurjeet Sandhu (@MrGurjeetSandh1) April 29, 2021
എപ്പോഴാണ് ഗെയിം തിരിച്ചെത്തുകയെന്ന് വെളിപ്പെടുത്തുന്നില്ലെങ്കിലും 'പബ്ജി മൊബൈൽ ഇന്ത്യ കമിംഗ് സൂൺ' എന്ന് വിഡിയോയിൽ പറയുന്നുണ്ട്. അതേസമയം, കഴിഞ്ഞ വർഷത്തിെൻറ തുടക്കത്തിലും പബ്ജി ഇതേ രീതിയിലുള്ള ടീസർ വിഡിയോ പബ്ജി ഇന്ത്യ പുറത്തുവിട്ടിരുന്നു. കൂടാതെ, ഇന്ത്യയിലിരുന്ന് വിപിഎന്നും മറ്റും ഉപയോഗിച്ച് പബ്ജിയുടെ ദക്ഷിണ കൊറിയൻ വകഭേദം കളിക്കുന്നവരെ പബ്ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ വ്യാപകമായി ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. എന്തായാലും ഗെയിമിെൻറ ഉടമകൾ എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള പരിശ്രമം ഇപ്പോഴും തുടരുന്നുണ്ട്. അതിെൻറ ഭാഗമായി സർക്കാരുമായി നിരന്തരം ചർച്ചകളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.