എ.ഐ ഫീച്ചറുകളുമായി സ്നാപ്ഡ്രാഗൺ 8 ജെൻ 3 എത്തി; ആദ്യമെത്തുക ഈ സ്മാർട്ട്ഫോണുകളിൽ...!
text_fieldsലോക പ്രശസ്ത ചിപ് നിർമാതാക്കളായ ക്വാല്‍കോം അവരുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മൊബൈല്‍ ചിപ്സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ലോഞ്ച് ചെയ്തു. ചൊവ്വാഴ്ച നടന്ന സ്‌നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ വെച്ചായിരുന്നു പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ അവതരിപ്പിച്ചത്. സാംസങ് എസ് 23 സീരീസ്, വൺപ്ലസ് 11 അടക്കം വിവിധ കമ്പനികളുടെ പ്രീമിയം ഫോണുകൾക്ക് കരുത്ത് പകർന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ന്റെ പിന്‍ഗാമിയാണ് 8 ജെൻ 3. 4എന്‍എം പ്രൊസസിങ് സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ് പുതിയ ചിപ്സെറ്റ്.
നിരവധി പുതുമകളുമായി എത്തുന്ന പ്രൊസസറിൽ, എടുത്തുപറയേണ്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളാണ്. ക്വാല്‍കോം എഐ എഞ്ചിനോടുകൂടിയാണ് 8 ജെൻ 3 എത്തുന്നത്. ചാറ്റ്ജിപിടി, ഗൂഗിൾ ബാർഡ് പോലുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഉള്‍പ്പടെ വിവിധ ജനറേറ്റീവ് എഐ മോഡലുകള്‍ പിന്തുണയ്ക്കുന്ന എഐ എഞ്ചിനാണിത്.
ഇതിലെ ക്വാല്‍കോം ഹെക്‌സഗണ്‍ എന്‍പിയു 98 ശതമാനം വേഗവും 40 ശതമാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 5ജി പിന്തുണയുള്ള ചിപ്പില്‍ വൈഫൈ ഏഴാം പതിപ്പും ഡ്യുവല്‍ ബ്ലൂടൂത്ത് സംവിധാനവുമുണ്ട്. അതുപോലെ, അനുയോജ്യമായ ഡിസ്‌പ്ലേകളില്‍ 240 എഫ്പിഎസ് വരെയുള്ള ഗെയിമിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. പുതിയ അഡ്രിനോ ജിപിയു ഏറ്റവും ഗംഭീരമായ ഗെയിമിങ് അനുഭവമാകും നൽകുക.
8 ജെൻ 3-യുമായി എത്തുന്ന സ്മാർട്ട്ഫോണുകൾ
- ഷഓമി 14 സീരീസ് - ഏറ്റവും പുതിയ ക്വാൽകോം ചിപ്സെറ്റുമായി എത്തുന്ന ആദ്യത്തെ ആൻഡ്രോയ്ഡ് ഫോൺ ഷഓമിയുടേതാകും
- വൺപ്ലസ് 12 സീരീസ്
- ഒപ്പോ ഫൈൻഡ് എക്സ് 7 പ്രോ
- സാംസങ് എസ്24 സീരീസ്
- ഐകൂ 12
- വിവോ എക്സ് 100 പ്ലസ്
- റിയൽമി ജിടിഎസ് പ്രോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.