അംഖി ദാസിന് പകരക്കാരൻ മുൻ ഐ.എ.എസ് ഓഫീസർ; പുതിയ പബ്ലിക് പോളിസി തലവനെ പ്രഖ്യാപിച്ച് ഫേസ്ബുക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ തങ്ങളുടെ പുതിയ പബ്ലിക് പോളിസി തലവനെ പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ബി.ജെ.പി അനുകൂല സമീപനം കാരണം പബ്ലിക് പോളിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്ന അംഖി ദാസിെൻറ പിൻഗാമിയായി മുൻ ഐ.എ.എസ് ഓഫീസർ രാജീവ് അഗർവാളാണ് എത്തിയിരിക്കുന്നത്. യൂസർമാരും ആക്ടിവിസ്റ്റുകളും ഫേസ്ബുക്കിെൻറ പല നയങ്ങളും ബി.ജെ.പിക്കും ഭരണകക്ഷിക്കും അനുകൂലമാകുന്നുവെന്ന വിമർശനമുയർത്തുന്ന സാഹചര്യത്തിലാണ് രാജീവ് അഗർവാളിെൻറ നിയമനമെന്നതും ശ്രദ്ധേയമാണ്.
പ്ലാറ്റ്ഫോമിലെ വിദ്വേഷ പ്രചരണം നേരിടുന്നതിനുള്ള ഫേസ്ബുക്കിെൻറ നയത്തിൽ നിന്ന് ബി.ജെ.പി നേതാക്കന്മാരെ ഒഴിവാക്കുകയും കേന്ദ്ര സർക്കാറിന് അനുകൂലമായുള്ള നിലപാട് മാത്രം കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു കഴിഞ്ഞ വർഷം അംഖി ദാസിന് രാജിവെക്കേണ്ടി വന്നത്.
അതേസമയം, ഐ.എ.എസ് ഓഫീസർ എന്ന നിലയ്ക്കും പൊതുനയ വിദഗ്ധൻ എന്ന നിലയ്ക്കും 30 വർഷത്തോളം പരിചയ സമ്പത്തുള്ള രാജീവ് അഗർവാൾ യു.പി കേഡറിലെ 1993 ബാച്ചുകാരനാണ്. ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റൻറ് മെക്കാനിക്കൽ എഞ്ചിനീയറായി കരിയർ ആരംഭിച്ച അദ്ദേഹം 26 വർഷമാണ് ഐ.എ.എസ് സർവീസിൽ ഉണ്ടായിരുന്നത്.
യു.പിയിലെ ഒമ്പത് ജില്ലകളിൽ ജില്ലാ മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഊബറിൽ ചേർന്ന അദ്ദേഹം ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലെയും പബ്ലിക് പോളിസി ഹെഡ്ഡായി പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.