10,000 രൂപയ്ക്ക് 5ജി ഫോണുകൾ ലഭ്യമാക്കും; പുതിയ നീക്കവുമായി റിയൽമി
text_fieldsഇന്ത്യയിൽ 10,000 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള 5ജി ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻറായ റിയൽമി. കഴിഞ്ഞ ദിവസം നടന്ന ഒരു വെബിനാറിൽ റിയൽമി ഇന്ത്യ സി.ഇ.ഒ മാധവ് സേത്ത് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇന്ത്യയിൽ 5ജി പിന്തുണയുള്ള ഫോണുകളുടെ വിലയാരംഭിക്കുന്നത് 15,000 രൂപ മുതലാണ്. എന്നാൽ, 2022ൽ 10,000 രൂപയ്ക്ക് താഴെ രാജ്യത്ത് 5ജി ഫോണുകൾ ലഭ്യമാക്കുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്.
5ജി സാങ്കേതിക വിദ്യ സാധാരണക്കാർക്ക് കൂടി എത്തിക്കാൻ ലക്ഷ്യമിട്ടാണ് അത്രയും കുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്നതെന്നും മാധവ് സേത്ത് പറഞ്ഞു. അടുത്ത വർഷം മുതൽ റിയൽമിയുടെ GT പരമ്പരയിൽ ഇറങ്ങുന്ന സ്മാർട്ട്‌ഫോണുകളിലെല്ലാം തന്നെ 5ജി ടെക്‌നോളജിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഫോണിൽ അവതരിപ്പിക്കുന്ന പ്രത്യേകതളെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. കിടിലൻ ഫീച്ചറുകളും 5ജി സ്മാർട്ട്‌ഫോണിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം അവസാനത്തിൽ X50 പ്രോ എന്ന മോഡലിലൂടെ റിയൽമി ഇന്ത്യയിൽ 5ജി ഫോണുകൾക്ക് തുടക്കം കുറിച്ചിരുന്നു. പിന്നാലെ റിയൽമി 85G, റിയൽമി നാർസോ 30 പ്രോ 5G, റിയൽമി X7 മാക്‌സ് 5G എന്നീ മോഡലുകൾ കൂടി അവതരിപ്പിച്ച് 5ജി മോഡലുകൾ വർധിപ്പിക്കുകയും ചെയ്തു. ഇൗയിടെ പുറത്തിറങ്ങിയ റിയല്‍മിയുടെ Narzo 30 എന്ന മോഡലിലും 5ജി ലഭ്യമാണ്. MediaTek Dimensity 700 എന്ന ചിപ്സെറ്റിലാണ് ആ മോഡൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.