നോട്ട് സീരീസിലേക്ക് ആദ്യമായി 5ജി; റെഡ്മി നോട്ട് 10 എത്തുക ഡൈമൻസിറ്റിയുടെ കരുത്തുമായി
text_fieldsചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന മോഡലാണ് 'നോട്ട് സീരീസ്'. ഇൗ വർഷം ലോഞ്ച് ചെയ്ത നോട് 9 മോഡലുകൾക്ക് വലിയ ഡിമാൻറുള്ളതിനാൽ ഫ്ലാഷ് സെയിലുകൾ വഴിയാണ് ഇപ്പോഴും വിൽക്കുന്നത്. നോട്ട് സീരീസിലെ പത്താമൻ എത്തുക വമ്പൻ മാറ്റങ്ങളുമായിട്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റെഡ്മി ആദ്യമായി നോട്ട് സീരീസിൽ 5ജി പരീക്ഷിക്കുക നോട്ട് 10ലൂടെ ആയിരിക്കും. 5ജി പിന്തുണയുള്ള മീഡിയ ടെകിെൻറ ഡൈമൻസിറ്റി 820, 720 ചിപ്സെറ്റുകളായിരിക്കുമത്രേ നോട്ട് 10ന് കരുത്ത് പകരുക. നിലവിൽ ചൈനയിൽ മാത്രം ലോഞ്ച് ചെയത്, വിൽക്കുന്ന റെഡ്മി നോട്ട് 10എക്സ് 5ജിക്ക് കരുത്ത് പകരുന്നത് ഡൈമൻസിറ്റ് 820 എന്ന പ്രൊസസറാണ്.
7 നാനോ മീറ്റർ പ്രൊസസിൽ നിർമിച്ച 820 ഫ്ലാഗ്ഷിപ്പ് പ്രൊസസറുകളോട് കിടപിടിക്കുന്നതായിരിക്കും. നോട്ട് 10 സീരീസിൽ തന്നെ മൂന്നോ അതിലധികമോ ഫോണുകൾ ഇത്തവണയും റെഡ്മി പുറത്തിറക്കിയേക്കും. അടുത്ത മാസം ഫോണിനെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾ ഷവോമി പുറത്തുവിടുമെന്നാണ് സൂചന.
അതേസമയം, ഷവോമിയുടെ സബ് ബ്രാൻഡായ പോകോയിൽ നിന്ന് എക്സ് 3 എന്ന മോഡൽ വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. സ്നാപ്ഡ്രാഗണിെൻറ ഏറ്റവും പുതിയ 732 ജി പ്രൊസസറാണ് എക്സ് 3ക്ക് കരുത്ത് പകരുന്നത്. മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായ ഡിസൈനും മറ്റനേകം കിടിൽ പ്രത്യേകതകളുമായി വരുന്ന പോകോ, ഇത്തവണയും 20000 രൂപക്ക് താഴെയുള്ള ഏറ്റവും മികച്ച ഫോണാക്കി എക്സ് 3യെ മാറ്റാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.