ചൈനീസ് ആപ്പുകൾ ഒഴിവാക്കാൻ ഫോണിൽ അപ്ഡേറ്റ് നൽകുമെന്ന് ഷവോമി; അപ്ഡേറ്റ് ലഭിക്കുന്ന മോഡലുകൾ
text_fieldsനിരോധിച്ച ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ഇന്ത്യയിൽ വിറ്റ ഫോണുകളിൽ പ്രത്യേക അപ്ഡേറ്റുകൾ നൽകുമെന്ന് ഷവോമി. ഷവോമി ഫോണുകളിലുള്ള എം.െഎ യൂസർ ഇൻറർഫേസിെൻറ പുതിയ വേർഷൻ അപ്ഡേറ്റിലാണ് യൂസർമാർക്ക് ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാനുള്ള പ്രത്യേക ഒാപ്ഷൻ നൽകുക. കഴിഞ്ഞ ആഴ്ചയായിരുന്നു ഷവോമി ഫോണുകളിലുള്ള ബിൽറ്റ്-ഇൻ ബ്രൗസറായ മി ബ്രൗസർ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഫോണിലെ സെക്യൂരിറ്റി ആപ്പായ ക്ലീൻ മാസ്റ്ററും ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരോധിച്ച ആപ്പുകളിൽ പെടും.
എന്നാൽ, ഇൗ രണ്ട് ആപ്പുകളും ഫോണുകളിൽ നീക്കം ചെയ്യാൻ യൂസർമാർക്ക് സാധിക്കില്ലായിരുന്നു. പുതിയ അപ്ഡേറ്റിൽ ആ പ്രശ്നം പരിഹരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നുണ്ട്. നിലവിൽ മി ബ്രൗസർ ആപ്പ് തുറക്കുേമ്പാൾ ഇന്ത്യയിലെ നിരോധനത്തെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സർക്കാറിെൻറ അറിയിപ്പ് ലഭിക്കുന്നത് വരെ ഗെയിം സെൻററും വാർത്തകളും അടങ്ങുന്ന എല്ലാ ഒാൺലൈൻ ഉള്ളടക്കങ്ങളുടെയും സേവനം നിർത്തുകയാണെന്നും ഷവോമി പറയുന്നുണ്ട്.
പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്ന റെഡ്മി/പോകോ ഫോണുകൾ
(താഴെ കൊടുത്തിരിക്കുന്ന ഫോണുകളിൽ എപ്പോഴാണ് അപ്ഡേറ്റ് നൽകിത്തുടങ്ങുക എന്നതുമായി ബന്ധപ്പെട്ട് ഷവോമി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല)
- Mi Mix 2
- Redmi 6/ Redmi 6 Pro
- Redmi 6A
- Redmi 7
- Redmi 7A
- Redmi 8
- Redmi 8A/ Redmi 8A Dual
- Redmi K20/ Redmi K20 Pro
- Redmi Y2
- Redmi Y3
- Redmi Note 5 Pro
- Redmi Note 6 Pro
- Redmi Note 7/ Redmi Note 7S
- Redmi Note 7 Pro
- Redmi Note 8
- Redmi Note 8 Pro
- Redmi Note 9 Pro
- Redmi Note 9 Pro Max
- Redmi Note 9
- Poco F1
- Poco X2
- Poco M2 Pro
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.