ഇന്ത്യയിൽ 40 കോടി വരിക്കാരുള്ള ഏക ടെലികോം കമ്പനിയായി റിലയൻസ് ജിയോ
text_fieldsഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ എണ്ണം 40 കോടി കവിഞ്ഞെന്ന് പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഇതോടെ ഇന്ത്യയിൽ അത്രയും വരിക്കാരുള്ള ആദ്യത്തെ ടെലികോം സേവന ദാതാവായി ജിയോ മാറി. എതിരാളികളായ വി.െഎ, എയർടെൽ എന്നീ കമ്പനികളേക്കാൾ വേഗത്തിൽ പുതിയ വരിക്കാരെ ചേർത്തതോടെയാണ് സ്വപ്ന നേട്ടത്തിലേക്ക് ജിയോ എത്തിയത്.
നിലവിൽ 405.5 മില്യൺ (40.56 crore) സബ്സ്ക്രൈബർമാരാണ് ജിയോക്കുള്ളത്. അവസാനത്തെ ക്വാർട്ടറിൽ പുതിയ 73 ലക്ഷം വരിക്കാരെ കൂടി ചേർത്ത കമ്പനി 13.96% വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 35.59 കോടി വരിക്കാരായിരുന്നു ജിയോക്ക്.
അതേസമയം റിലയൻസ് ജിയോയുടെ ലാഭവും മൂന്നിരട്ടി വർധിച്ചു. സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദവുമായി താരതമ്യം ചെയ്യുേമ്പാൾ 12.85 ശതമാനം നേട്ടം രേഖപ്പെടുത്തി. 2,844 കോടിയാണ് ജിയോയുടെ ലാഭം. ഒരു ഉപയോക്താവിൽ നിന്ന് ശരാശരി ലഭിക്കുന്ന വരുമാനം 140.3 രൂപയിൽ നിന്നും 145 രൂപയായി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.