പുതിയ വരിക്കാർ കുറയുന്നു; ജിയോക്ക് തളർച്ച, ഇത് എയർടെല്ലിനും വി.ഐക്കുമുള്ള മുന്നറിയിപ്പ്
text_fieldsന്യൂഡല്‍ഹി: വരിക്കാരുടെ എണ്ണത്തിൽ വിപണിയിൽ ഒന്നാമതുള്ള ടെലികോം സേവനദാതാവായ റിലയൻസ് ജിയോക്ക് തിരിച്ചടി. ട്രായ് പുറത്തുവിട്ട പുതിയ സബ്സ്‌ക്രൈബര്‍ നിരക്ക് പ്രകാരം ജിയോയുടെ വളര്‍ച്ച ഇടിയുകയാണ്. അതേസമയം ആഘാതം ഹ്രസ്വകാലത്തേക്കാണെന്ന് മാത്രം. എന്നാൽ, ജിയോക്ക് ഏറ്റ തിരിച്ചടി എതിരാളികളായ മറ്റ് ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പ് കൂടിയാണ്.
നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്ന പരാതി പറഞ്ഞ് വൊഡഫോണ്‍ ഐഡിയ (വിെഎ) നിരക്ക് ഉയര്‍ത്തുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. തങ്ങളും അതേ പാത പിന്തുടരുമെന്ന് ഭാരതി എയര്‍ടെല്ലും വ്യക്തമാക്കി. ജിയോ നിരക്കുയര്‍ത്തുമോയെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. അംബാനിയുടെ കമ്പനി നിരക്ക് വര്‍ധിപ്പിച്ചേക്കില്ല എന്ന തീരുമാനത്തിലാണെന്ന സൂചനയും പുറത്തുവന്നിരുന്നു. അവിടെയാണ്, മറ്റ് കമ്പനികൾക്ക് തിരിച്ചടി നേരിടുക. ജിയോ നിരക്ക് വര്‍ധിപ്പിക്കാതിരുന്നാൽ എയര്‍ടെല്ലും വി.െഎയും താരിഫ് അതേപടി നിലനിർത്താൻ നിര്‍ബന്ധിതരാവുമെന്നാണ് വിലയിരുത്തല്‍.
500 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാർ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കൊതിച്ചിരുന്ന ജിയോക്ക് 2020 സെപ്തംബറില്‍ 404 ദശലക്ഷത്തിലേക്ക് മാത്രമാണ് എത്താനായത്. സെപ്തംബറില്‍ മാത്രം എയര്‍ടെല്‍ 3.78 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ നേടിയപ്പോള്‍ ജിയോ നേടിയത് 1.46 ദശലക്ഷം പേരെ. ആഗസ്റ്റില്‍ 29 ലക്ഷം സബ്‌സ്‌ക്രൈബേര്‍സിനെയാണ് എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തത്. ജിയോ നേടിയതാകട്ടെ 18.6 ലക്ഷം പേരെയും. ജൂലൈ വരെ ജിയോയാണ് ഈ കണക്കില്‍ മുന്നിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.