ചാറ്റ്ജിപിടി-ക്ക് ഇന്ത്യൻ ബദൽ ‘ഹനൂമാൻ’; മാർച്ചിൽ അവതരിക്കും
text_fieldsചാറ്റ്ജിപിടി-ക്കൊരു ഇന്ത്യൻ ബദലുമായി എത്താൻ പോവുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ‘ഹനൂമാന്‍’ എന്ന പേരില്‍ പുതിയ എഐ മോഡല്‍ മാർച്ചിൽ അവതരിപ്പിക്കാൻ പോകുന്നതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ പിന്തുണയുള്ള ഭാരത് ജിപിടി എന്ന കൺസോർഷ്യവും ഇന്ത്യയിലെ എട്ടോളം മുൻനിര എഞ്ചിനീയറിങ് സ്കൂളുകളും ചേർന്നാണ് ചാറ്റ്ജിപിടി മാതൃകയിലുള്ള പുതിയ എഐ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ടെക്നോളജി കോണ്‍ഫറന്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ഭാരത്ജിപിടി ഇക്കോസിസ്റ്റത്തിന്‍റെ എഐ മാതൃകയായ ഹനൂമാന്‍റെ അവതരണം നടന്നിരുന്നു. ഹിന്ദി, തമിഴ്, തെലുങ്, മലയാളം, മറാത്തി അടക്കം 11 ഇന്ത്യന്‍ ഭാഷകളില്‍ ഭാരത്ജിപിടി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഭാവിയിൽ 22 ഭാഷകളിലേക്ക് വ്യാപിക്കാനും പദ്ധതിയുണ്ട്.
ഹെല്‍ത്ത് കെയര്‍, ഭരണനിര്‍വഹണം, സാമ്പത്തിക സേവനം, വിദ്യാഭ്യാസം എന്നി മേഖലകളിലാണ് ഹനൂമാന്‍ എഐ മോഡല്‍ വിഭാവനം ചെയ്യുന്നത്. ടെക്സ്റ്റ് ടു ടെക്സ്റ്റ്, ടെക്സറ്റ് ടു വിഡിയോ, ടെക്സ്റ്റ് ടു സ്പീച്ച് എന്നിങ്ങനെയുള്ള മോഡുകളില്‍ ഇത് ഉപയോഗിക്കാം. മാര്‍ച്ചില്‍ ഓപ്പണ്‍ സോഴ്‌സ് ആയി ഇത് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.