വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവക്ക് നിർദേശം നൽകി. പുതിയ ഐ.ടി നയത്തിെന് റ ഭാഗമായാണ് സർക്കാർ നിർദേശം. പ്രശസ്തരായവരുടെയും അല്ലാത്തവരുടെയും പേരിലെ വ്യാജ അക്കൗണ്ടുകൾ വ്യാപകമാണ്. സ്വയം പ്രശസ്തരാവാനാണ് ചിലർ വ്യാജ പ്രൊൈഫൽ സൃഷ്ടിക്കുന്നത്. ഇതിൻെ റ പേരിൽ സമൂഹമാധ്യമ അനുയായികളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. സെലിബ്രിറ്റികളുടെ വിശ്വാസ്യത ചൂഷണം ചെയ്ത് തട്ടിപ്പ് നടത്തുകയാണ് മറ്റു ചിലരുടെ ലക്ഷ്യം. സൈബർ ആക്രമണങ്ങൾക്കുവേണ്ടി വ്യാജ പ്രൊൈഫൽ ഉണ്ടാക്കുന്നവരുമുണ്ട്. വ്യാജ അക്കൗണ്ടുകൾ ലോക വ്യാപകമാണ്.
അശ്ലീലത, നഗ്നത പ്രദർശനം, ലൈംഗിക ചേഷ്ടകൾ എന്നിവ സംബന്ധിച്ച പരാതി ലഭിച്ചാലും നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. ചിത്രങ്ങൾ മോർഫ് ചെയ്തും അല്ലാതെയും വ്യാജ അക്കൗണ്ടുകളുണ്ടാക്കുന്നുണ്ട്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനാണ് ബ്ലൂ ടിക് നൽകുന്നത്. എന്നാലിത് ചില സെലിബ്രിറ്റികൾക്ക് മാത്രമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.