മെയ് 15നകം സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമോ..? പ്രതികരിച്ച് വാട്സ്ആപ്പ്
text_fieldsവലിയ വിവാദമായ തങ്ങളുടെ പുതിയ സ്വകാര്യതാ നയം ഈ മാസം 15ന് നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന വാട്സ്ആപ്പ് ഒടുവിൽ തീരുമാനത്തിൽ അയവ് വരുത്തിയെന്ന് റിപ്പോർട്ട്. നയം അംഗീകരിക്കാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെടുമെന്നടക്കമുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്ന കമ്പനി ഒടുവിൽ അതിലും ചില മാറ്റങ്ങൾ കൊണ്ടുവന്നതായി പി.ടി.െഎ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിെൻറ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ മെയ് 15ന് ശേഷം നീക്കം ചെയ്യപ്പെടുകയില്ലെന്ന് അവരുടെ വക്താവാണ് പി.ടി.െഎയോട് വെളിപ്പെടുത്തിയത്.
യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെക്കാൻ അനുവദിക്കുന്ന നയം ഇന്ത്യയിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പിന്നാലെ സ്വകാര്യതക്ക് ഉൗന്നൽ നൽകുന്ന മെസ്സേജിങ് ആപ്പുകളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകളുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ, അതൊന്നും നയം പിൻവലിക്കുന്നതിലേക്ക് വാട്സ്ആപ്പിനെയോ ഫേസ്ബുക്കിനെയോ നയിച്ചില്ല. കഴിഞ്ഞ ദിവസം വരെ മെയ് 15ന് നയം നടപ്പിലാക്കി അംഗീകരിക്കാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തന്നെയായിരുന്നു അവരുടെ തീരുമാനം.
''പുതിയ അപ്ഡേറ്റ് മൂലം മെയ് 15ന് ആരുടെയും അക്കൗണ്ടുകൾ ഇല്ലാതാവുകയില്ല. ഇന്ത്യയിൽ ആർക്കും അവരുടെ വാട്സ്ആപ്പിെൻറ പ്രവർത്തനം നിലക്കുകയുമില്ല. വരും ആഴ്ച്ചകളിൽ നമ്മൾ യൂസർമാരെ പുതിയ നയത്തെ കുറിച്ച് ഒാർമ്മപ്പെടുത്തിക്കൊണ്ടിരിക്കും''. -ഇമെയിലിൽ അയച്ച മറുപടിയിൽ വാട്സ്ആപ്പിെൻറ വക്താവ് പറഞ്ഞു. അതേസമയം, പുതിയ നിബന്ധനകൾ ലഭിച്ച ഭൂരിപക്ഷം ഉപയോക്താക്കളും അത് അംഗീകരിച്ചു കഴിഞ്ഞുവെന്നും, എന്നാൽ, ചില യൂസർമാർക്ക് അതിന് ഇപ്പോഴും അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 15ന് നടപ്പിലാക്കുമെന്ന് പറഞ്ഞ നയം വീണ്ടും നീട്ടിവെച്ചതിനുള്ള കാരണവും അതുപോലെ, നിലവിൽ ഇന്ത്യയിലെ എത്ര വാട്സ്ആപ്പ് യൂസർമാർ നയം അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാട്സ്ആപ്പ് പുതിയ പ്രൈവസി പോളിസി നടപ്പിൽ വരുത്തുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെ കോടതി ഇതേക്കുറിച്ചുള്ള നയം എന്താണെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിഎന്‍പട്ടേല്‍, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും അയച്ച കത്തുകളില്‍ പറയുന്നത് ഈ മാസം 13ന് മുൻപ് നിലപാട് അറിയിക്കാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.