കോവിഡ് കാലം അവസരമാക്കി സൈബർ ക്രിമിനലുകൾ; ഇന്ത്യയിൽ നിന്നുള്ള ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങൾ ഗണ്യമായി കൂടിയെന്ന് പഠനം
text_fieldsകോവിഡ് പകർച്ചവ്യാധി ലോകത്ത് പടർന്നുപിടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. എന്നാൽ, ഇൗ കോവിഡ് കാലത്ത് ഇന്ത്യക്ക് നാണക്കേടിെൻറ റെക്കോർഡ് സമ്മാനിച്ചിരിക്കുകയാണ് ചില സൈബർ ക്രിമിനലുകൾ. ആഗോളതലത്തിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങൾ മുൻ വർഷത്തേക്കാൾ ഗണ്യമായി വർധിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വ്യവസായങ്ങൾക്കെതിരെയുള്ള തട്ടിപ്പ് ശ്രമങ്ങളിൽ 28.32 വർധനയാണത്രേ രേഖപ്പെടുത്തിയത്. ട്രാൻസ് യൂണിയൻ പുറത്തുവിട്ട കണക്കുകളിലാണ് ഇൗ വിവരങ്ങളുള്ളത്.
2019 മാർച്ച് 11 നും 2020 മാർച്ച് 10 നും ഇടയിൽ നടന്ന തട്ടിപ്പ് ശ്രമങ്ങൾ 2020 മാർച്ച് 11 മുതൽ 2021 മാർച്ച് 10 വരെയുള്ളതുമായി താരതമ്യം ചെയ്യുമ്പോഴാണ് വലിയ വർധനവ് ദൃശ്യമാകുന്നത്. ചെന്നൈ, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങൾ ഉണ്ടാവുന്നതെന്നും ട്രാൻസ് യൂണിയൻ വ്യക്തമാക്കുന്നു. 40,000ത്തിൽ അധികം വെബ്‌സൈറ്റുകളിലും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാന്‍സ് യൂണിയന്‍ ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്.
ക്രെഡിറ്റ് കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, തെറ്റായ പ്രൊഫൈൽ, ഷിപ്പിങ് തുടങ്ങിയ മേഖലകളിലാണ് സൈബർ ക്രിമിനലുകൾ പ്രധാനമായും തട്ടിപ്പിനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുശ്രമങ്ങള്‍ ഇന്ത്യയില്‍നിന്ന് ഉണ്ടായിട്ടുള്ളത് ലോജിസ്റ്റിക്‌സ് (224.13 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (200.47 ശതമാനം), സാമ്പത്തിക സേവനങ്ങള്‍ (89.49 ശതമാനം) തുടങ്ങിയ മേഖലകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.