ഓടകൾ വൃത്തിയാക്കാൻ യന്തിരൻ വരുന്നു
text_fieldsതിരുവനന്തപുരം: കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ ആരും മറക്കില്ല. സമാന ദുരന്തം ആവർത്തിക്കാതിരിക്കാൻ നഗരത്തിലെ ഓടകൾ വൃത്തിയാക്കാൻ യന്തിരന്മാർ വരുന്നു. പ്രമുഖ റോബോട്ടിക്സ് കമ്പനി ജെന്‍ റോബോട്ടിക്സാണ് ‘ബാന്‍ഡികൂട്ട് മിനി’ എന്ന പുതിയ റോബോട്ട് അവതരിപ്പിക്കുന്നത്.
ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും മനുഷ്യാവകാശങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സാമൂഹികമാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാന്‍ഡികൂട്ട് വികസിപ്പിച്ചത്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും ബാന്‍ഡികൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെ എല്ലാ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിന്റെ രൂപകല്പന.
സ്റ്റാന്‍ഡേര്‍ഡ്, ഹൈബ്രിഡ്, ഇലക്ട്രോണിക്സ് വകഭേദങ്ങളില്‍ ഇവ ലഭ്യമാണ്. മിനിമലിസ്റ്റിക് യു.ഐ, ഐ.പി 68 കാമറ, ഓട്ടോ ക്ലീനിങ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളുള്ള ഇവ വൈദ്യുതിയിലും സോളാറിലും പ്രവര്‍ത്തിക്കും.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഓഫിസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ ബാന്‍ഡികൂട്ട് മിനി ലോഗോ പ്രകാശനം ചെയ്തു.
ജെന്‍ റോബോട്ടിക്സ് സി.ഇ.ഒ എം.കെ. വിമല്‍ ഗോവിന്ദ്, സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന് സി.ഇ.ഒ അനൂപ് അംബിക, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് ഡയറക്ടര്‍ ജനറല്‍ ഇ. മഹേഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.