അമേകയുടെ നോട്ടം കൊളുത്തുക ഹൃദയത്തിൽ...; 12 ഭാവങ്ങൾ മുഖത്ത് പ്രതിഫലിപ്പിച്ച് റോബോട്ട്
text_fieldsലണ്ടൻ: മനുഷ്യ വികാരങ്ങൾ കൂടുതൽ വ്യക്തതയോടെ മുഖത്ത് പ്രതിഫലിപ്പിക്കുന്ന റോബോട്ടുകളുമായി ബ്രിട്ടൻ കമ്പനി. റോബോട്ടിക്‌സ് കമ്പനിയായ എൻജിനീയർഡ് ആർട്‌സ് മനുഷ്യ സാദൃശ്യമുള്ള റോബോട്ടിന്റെ വിവിധ മുഖ ഭാവങ്ങളുടെ ഞെട്ടിക്കുന്ന ഡെമോ അവതരിപ്പിച്ചിരിക്കുന്നത്.
അമേക എന്നാണ് മനുഷ്യ ആകൃതിയിലുള്ള ഈ റോബോട്ടിന്‍റെ പേര്. ലോകത്തിലെ ഏറ്റവും നൂതനമായ മനുഷ്യ ആകൃതിയിലുള്ള റോബോട്ടാണ് അമേക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷം ഇതേ കമ്പനി റോബോട്ടിന്‍റെ മുഖത്ത് അസാമാന്യമായ ഭാവങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടിയിരുന്നു. കമ്പനി പുറത്തുവിട്ട പുതിയ വീഡിയോയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് കൂടുതൽ യാഥാർത്ഥ്യത്തോടെയുള്ള നിരവധി മുഖ ഭാവങ്ങളാണ് മനുഷ്യ സാദൃശ്യമുള്ള റോബോട്ടിൽ സാധ്യമാക്കിയിരിക്കുന്നത്.
കണ്ണാടിയിലേക്ക് നോക്കി അവിശ്വാസം, വെറുപ്പ്, വേദന, പശ്ചാത്താപം എന്നിങ്ങനെയുള്ള 12 ഭാവങ്ങളാണ് അമേക മുഖത്ത് പ്രതിഫലിപ്പിക്കുന്നത്. ഹൃദയത്തിൽ കൊളുത്തുന്ന നോട്ടമാണ് അമേകയുടേതെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ അത്യാധുനിക, അതിശയകരമായ പ്രകടനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇതിനോടകം നിരവധി പൊതുപരിപാടികളിൽ അമേക പങ്കെടുത്തിട്ടുണ്ട്. സേവന മേഖലയിലായിരിക്കും അമേക്ക കൂടുതലും പ്രവർത്തിക്കുകയെന്നും എന്നാൽ, അടുത്ത 10 മുതൽ 20 വർഷം വരെ മനുഷ്യരുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും എൻജിനീയർഡ് ആർട്‌സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.