ചൈനീസ് ഫോണുകൾക്ക് വെല്ലുവിളി; വില കുറഞ്ഞ സ്മാർട്ട്ഫോണുമായി റിലയൻസ്
text_fieldsമുംബൈ: ചൈനീസ് കമ്പനികൾക്ക് വെല്ലുവിളി ഉയർത്താൻ റിലയൻസ് വില കുറഞ്ഞ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു. 4,000 രൂപക്ക് ഫോണുകൾ പുറത്തിറക്കാനാണ് റിലയൻസിൻെറ പദ്ധതി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 മില്യൺ ഫോണുകൾ വിപണിയിലിറക്കുമെന്നാണ് റിപ്പോർട്ട്. പ്രാദേശികമായി ഫോൺ അസംബ്ലിൾ ചെയ്യുന്നവരോട് അതിൻെറ വേഗം കൂട്ടാൻ റിലയൻസ് നിർദേശിച്ചുവെന്നാണ് വിവരം. ഷവോമി ഉൾപ്പടെ സ്മാർട്ട്ഫോൺ വിപണി അടക്കിവാഴുന്ന ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ടാണ് റിലയൻസ് നീക്കം.
ഗൂഗ്ളിൻെറ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോണുകളാവും പുറത്തിറക്കുക. റിലയൻസ് ജിയോയുടെ വരവാണ് ഇന്ത്യയിൽ 4ജി വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ സ്മാർട്ട്ഫോൺ നിർമാണത്തിലും മേധാവിത്വം ഉറപ്പിക്കാനാണ് മുകേഷ് അംബാനാിയുടെ നീക്കം.
പ്രാദേശിക നിർമ്മാതാക്കളായ ഡിക്സൺ ടെക്നോളജി, ലാവ ഇൻറർനാഷണൽ, കാർബൺ മൊബൈൽസ് തുടങ്ങിയ കമ്പനികളാവും റിലയൻസിൻെറ സ്മാർട്ട്ഫോൺ വിപ്ലവത്തിന് ഊർജം പകരുക. അതേസമയം, സ്മാർട്ട്ഫോൺ പുറത്തിറക്കുന്നുവെന്ന വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ റിലയൻസ് തയാറായിട്ടില്ല.
4ജി ഫീച്ചർ ഫോൺ റിലയൻസ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ മറ്റൊരു മൊബൈൽ സേവനദാതാവായ എയർടെല്ലും വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.