നിരോധിത ഉള്ളടക്കങ്ങൾ നീക്കിയില്ല; ഗൂഗ്ളിന് വീണ്ടും പിഴയിട്ട് റഷ്യ
text_fieldsമോസ്കോ: നിരോധിതമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിന് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് വീണ്ടും പിഴയിട്ടിരിക്കുകയാണ് മോസ്കോ കോടതി. ഗൂഗിള്‍ ആറു മില്ല്യൺ റഷ്യൻ റൂബിൾ (80,881 ഡോളർ) പിഴയടക്കണമെന്നാണ് ടാഗൻസ്കി ജില്ലാ കോടതി വിധിച്ചത്.
ഇതേ കാരണത്താൽ കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യ ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് കമ്പനികളിൽ നിന്നും പിഴയീടാക്കി വരുന്നുണ്ട്. അശ്ലീല ഉള്ളടക്കമോ, മയക്കുമരുന്ന്, ആത്മഹത്യ തീവ്രവാദ പ്രചാരണം തുടങ്ങിയവയെ പിന്തുണയ്ക്കുന്നതോ ആയ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന റഷ്യൻ സർക്കാരിെൻറ നിർദേശങ്ങൾ അനുസരിക്കാത്തതിനെ തുടർന്നാണ് നടപടി.
റഷ്യയിൽ ഗൂഗിളിന് ഇതുവരെ 32.5 മില്ല്യൺ റൂബിൾ പിഴ വിധിച്ചിട്ടുള്ളതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റഷ്യൻ അധികൃതർക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് മെയ് 25-ാം തീയതി ഫേസ്ബുക്കിന് 26 മില്ല്യൺ റൂബിളും കഴിഞ്ഞ മാസം, പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനം പിൻവലിക്കാത്തതിന് ടെലഗ്രാമിന് അഞ്ചു മില്ല്യൺ റൂബിളും പിഴ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.