Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഹൈപർസോണിക്, ക്രൂസ്,...

ഹൈപർസോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് റഷ്യ

text_fields
bookmark_border
ഹൈപർസോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് റഷ്യ
cancel

മോസ്കോ: യുക്രെയ്നിൽ സംഘർഷ സാധ്യത നിലനിൽക്കെ, ബെലറൂസിൽ ഹൈപർസോണിക്,ക്രൂസ്,ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി റഷ്യ. മിസൈലുകൾ ലക്ഷ്യം കണ്ടതായും ആണവസേനയുടെ പരീക്ഷണം വിജയിച്ചതായി റഷ്യൻ പ്രതിനിധി വലേറി ജെറാസിനോവ് മാധ്യമങ്ങളെ അറിയിച്ചു. അരലക്ഷത്തോളം റഷ്യൻ സൈന്യമാണ് ബെലറൂസിലുള്ളത്.

ടി-യു 95 ബോംബറുകൾ,അന്തർവാഹിനികൾ എന്നിവയും പരീക്ഷണത്തിന് ഉപയോഗിച്ചു. ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോയും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചുവെന്ന റഷ്യയുടെ അവകാശവാദം യു.എസും നാറ്റോയും സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiamissilePutinJoe BidenUkraine
News Summary - Russia test fires missiles
Next Story