‘എ.ഐ ജോലിക്കാർ ഈ വർഷം തന്നെ’
text_fieldsനിർമിത ബുദ്ധി ഏജന്റ്സ് ഈ വർഷം മുതൽതന്നെ തൊഴിലാളികളായി അണിനിരക്കുമെന്ന് ഓപൺ എ.ഐ മേധാവി സാം ആൾട്ട്മാൻ. സ്വന്തമായി തീരുമാനമെടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ള സ്വതന്ത്ര പ്രോഗ്രാമുകളോ സിസ്റ്റങ്ങളോ ആണ് എ.ഐ ഏജന്റുമാർ.
‘ഈ വർഷം തന്നെ എ.ഐ ഏജന്റ്സ് കമ്പനിയുടെ തൊഴിൽ ശക്തിയുടെ ഭാഗമായി മാറും. അതിലൂടെ കമ്പനികളുടെ ഔട്ട്പുട്ട് തന്നെ മാറ്റിമറിക്കും’ -ആൾട്ട്മാൻ ബ്ലോഗിൽ കുറിച്ചു. എ.ഐ ഏജന്റ്സിനു പുറമെ കൂടുതൽ സ്മാർട്ടായ എ.ഐ സിസ്റ്റംസ് ഉടൻ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സൂപ്പർ ഇന്റലിജൻസ് എന്നാണ് അദ്ദേഹം ഇവയെ വിശേഷിപ്പിക്കുന്നത്.
‘ഏജന്റുകൾക്കപ്പുറം, സൂപ്പർ ഇന്റലിജൻസ് എന്ന വാക്കിനെ അന്വർഥമാക്കുന്ന സംവിധാനങ്ങളിലേക്കാണ് ഞങ്ങൾ നോക്കുന്നത്. അവക്ക് ചെയ്യാൻ കഴിയാത്തതായി എന്തുണ്ട് എന്നാണ് അറിയാനുള്ളത്. ഇതുവഴി ശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നുറപ്പ്’ -അദ്ദേഹം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.