ആപ്പിളിെൻറ ചുവടുപിടിച്ച് സാംസങ്; ഗാലക്സി S21 എത്തുക ചാർജറും ഇയർഫോണുമില്ലാതെ
text_fieldsഇയർപോഡുകളും പവർ അഡാപ്റ്ററുമില്ലാതെയാകും െഎഫോൺ 12 സീരീസ് ഫോണുകൾ എത്തുകയെന്ന് ആപ്പിൾ അറിയിച്ചതിന് പിന്നാലെ കൂടുതൽ ബ്രാൻഡുകൾ അതേ പാത പിൻതുടരാനിടയുണ്ടെന്ന് സ്മാർട്ട്ഫോൺ പ്രേമികൾ തന്നെ ഉറപ്പിച്ചിരുന്നു. ഒടുവിൽ പേരുകേട്ട കൊറിയൻ സ്മാർട്ട്ഫോൺ ബ്രാൻഡ് തന്നെ അതിന് തുടക്കം കുറിക്കാൻ പോവുകയാണ്.
സാംസങ് അവരുടെ എസ് സീരീസിലേക്ക് അവതരിപ്പിക്കാനിരിക്കുന്ന Galaxy S21 എന്ന മോഡലിനൊപ്പം ചാർജിങ് അഡാപ്റ്ററും ഇയർഫോണുകളും നൽകിയേക്കില്ലെന്ന് ഒരു ദക്ഷിണ കൊറിയൻ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. െഎഫോൺ ലോഞ്ചിന് മുേമ്പ ഇതുമായി ബന്ധപ്പെട്ട് സൂചനയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിരീകരണവും വന്നിരിക്കുകയാണ്.
സാംസങ് അവരുടെ പ്രീമിയം ഫോണുകളായ എസ് സീരീസ്, നോട്ട് സീരീസ് എന്നിവക്കൊപ്പം ഇതുവരെ 25 വാട്ട് ഫാസ്റ്റ് ചാർജറും എ.കെ.ജിയുടെ മികച്ച ക്വാളിറ്റിയുള്ള ഇയർഫോണുകളുമായിരുന്നു നൽകിക്കൊണ്ടിരുന്നത്. പല കമ്പനികളും അവരുടെ ഫോണുകൾക്കൊപ്പം ഇയർഫോണുകൾ നൽകുന്നത് നിർത്തിയിട്ട് കാലങ്ങളായി. എങ്കിലും സാംസങ് അത് തുടർന്നു. S21 എന്ന മോഡൽ മുതൽ സാംസങ് ചാർജറും ഇയർഫോണും നൽകുന്നത് നിർത്തലാക്കുന്നതോടെ രണ്ടും പണം നൽകി വാങ്ങേണ്ടതായി വരും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സാംസങ്ങിെൻറ സമൂഹ മാധ്യമ ടീം തങ്ങളുടെ എല്ലാ ഫോണുകൾക്കൊപ്പവും ചാർജറുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. െഎഫോൺ 12െൻറ ലോഞ്ചിന് പിന്നാലെ ആപ്പിളിന് ഒരു കൊട്ട് കൊടുക്കലായിരുന്നു ലക്ഷ്യം. എന്നാൽ, കൊറിയയിൽ നിന്നുമുള്ള പുതിയ വാർത്ത സാംസങ് സ്മാർട്ട്ഫോൺ പ്രേമികളേക്കാൾ അവരെയായിരിക്കും ഞെട്ടിച്ചിട്ടുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.