'ഇതിനായിരുന്നോ നോട്ട് സീരീസ് നിർത്തിയത്'...; ടെക്ലോകത്ത് ചർച്ചയായി സാംസങ്ങിെൻറ പുതിയ നീക്കം
text_fieldsഏറെ ആരാധകരുള്ള നോട്ട് സീരീസിെൻറ നിർമാണം സാംസങ് എന്നെന്നേക്കുമായി നിർത്തലാക്കാൻ പോകുന്നതായുള്ള 'ഗ്യാലക്സിക്ലബ്' റിപ്പോർട്ട് ടെക്ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. കൊറിയൻ കമ്പനി സമീപകാലത്ത് പുറത്തുവിട്ട അവരുടെ ട്രേഡ്മാർക് ലിസ്റ്റ് ഉദ്ധരിച്ചായിരുന്നു നോട്ട് സീരീസ് ഇനിയില്ലെന്ന് ഗ്യാലക്സിക്ലബ് അറിയിച്ചത്. ഗ്യാലക്സി എം, എ, എസ്, ഇസഡ്, സീരീസുകളുടെ ട്രേഡ്മാർക് സാംസങ് ഇൗ വർഷം പുതുക്കിയപ്പോൾ പട്ടികയിൽ നോട്ട് സീരീസിന് ഇടം ലഭിച്ചിരുന്നില്ല.
എന്നാൽ, നോട്ട് സീരീസിെൻറ സ്ഥാനത്ത് എസ് സീരീസ്, ഫോൾഡ് സീരീസ് ഫോണുകളെ പ്രതിഷ്ഠിക്കലായിരുന്നു സാംസങ്ങിെൻറ ഉദ്ദേശം. പുതിയ ഫോൾഡ് 3-ക്ക് അതിെൻറ ഭാഗമായി എസ് പെൻ പിന്തുണ നൽകി. നേരത്തെ എസ്21 അൾട്രയിലും അതേ സവിശേഷത കമ്പനി ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, സാംസങ് അടുത്തതായി ലോഞ്ച് ചെയ്യാൻ പോകുന്ന എസ്22 അൾട്ര എന്ന ഫ്ലാഗ്ഷിപ്പിൽ നോട്ട് സീരീസിലുള്ളത് പോലെ ബിൽട്ട്-ഇൻ എസ് പെൻ ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രമുഖ ടിപ്സ്റ്ററായ 'ഐസ് യൂണിവേഴ്സ്' ആണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. ഗ്യാലക്സി നോട്ട് ഫോണുകളുടെ ചാർജിങ് പോർട്ടിന് സമീപത്തായി സ്ഥാനം പിടിക്കാറുള്ള എസ് പെൻ എസ്22 അൾട്രയിലും ഉണ്ടായേക്കുമെന്നാണ് ഐസ് യൂണിവേഴ്സ് വ്യക്തമാക്കുന്നത്.
മാത്രമല്ല, എസ് സീരീസിനും നോട്ട് സീരീസിനും ഇടയിലുള്ളതായിരിക്കും എസ്22 അൾട്രയുടെ ഫോം-ഫാക്ടർ എന്നും സൂചനയുണ്ട്. എസ് 21 അൾട്രാ പോലെ റൗണ്ട് ഡിസൈനോ, നോട്ട് 20 അൾട്രാ പോലെ ബോക്സി ഡിസൈനോ ആയിരിക്കില്ല എസ്22 അൾട്രക്ക്, മറിച്ച്, രണ്ടും ചേർന്നുള്ള ഒരു മിക്സ്ഡ് ഡിസൈൻ ആയിരിക്കുമെന്നും ഐസ് യൂണിവേഴ്സ് പറയുന്നു. അതേസമയം, എസ് പെൻ ഉൾപ്പെടുത്തിയാലും പുതിയ ഫ്ലാഗ്ഷിപ്പിൽ 5,000mAh ബാറ്ററി കമ്പനി നൽകിയേക്കും. നോട്ട് 20 അൾട്രയിൽ 4,500mAh ബാറ്ററിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.