ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് വാഴ്ച, ഷവോമി രണ്ടാമത്
text_fieldsഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയാണ് രണ്ടാം സ്ഥാനത്ത്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ബജറ്റ് സൗഹൃദമായ 5ജി മോഡലുകൾ പുറത്തിറക്കിയതാണ് ഇരുകമ്പനികൾക്കും നേട്ടമായത്.
ഇറക്കുമതിയിൽ 7.2 മില്ല്യൺ യൂണിറ്റുമായി ചൈനീസ് ബ്രാൻഡായ വിവോയാണ് മൂന്നാം സ്ഥാനത്ത്. യഥാക്രമം 5.8 മില്ല്യൺ യൂണിറ്റ്, 4.4 മില്ല്യൺ യൂണിറ്റുമായി റിയൽമിയും ഓപ്പോയുമാണ് നാലും അഞ്ചു സ്ഥാനത്ത്.
ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ 43 ദശലക്ഷം ഇറക്കുമതിയാണുണ്ടായിട്ടുള്ളത്. ഇത് വിപണി തിരിച്ചുപിടിക്കുന്നുവെന്ന സൂചന നൽകുന്നുണ്ടെങ്കിലും വർഷാവർഷം മൂന്ന് ശതമാനത്തോളം ഇടിവാണുണ്ടാകുന്നത്.
ഈ പാദവർഷത്തിൽ ഉപയോക്താക്കൾ പുതുതായി പുറത്തിറങ്ങുന്ന ഡിവൈസുകൾക്ക് കൂടുതൽ പണം ചെലവഴിക്കുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നത്. 5ജി മോഡലുകളിലെ എൻട്രി ലെവൽ സെഗ്മെന്റുകൾക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്. അതേസമയം പ്രീമിയം മോഡലുകളിലും ആരോഗ്യകരമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. സാംസങ്ങിന്റെ എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോൺ 14, 13 മോഡലുകളും ഫെസ്റ്റിവൽ വിൽപ്പനയിൽ ആകർഷണീയമായ വിലയിൽ ലഭിച്ചതാണ് ഈ വളർച്ചക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.