ഒരു ജോടി ഡെനിം ജീൻസും പോക്കറ്റിലൊരു ഫോണും; ഗ്യാലക്സി Z ഫ്ലിപ് 3 വിറ്റഴിക്കാൻ പുതിയ തന്ത്രവുമായി സാംസങ്
text_fieldsഈ വർഷം ആഗസ്തിലായിരുന്നു സാംസങ് അവരുടെ ഫ്ലാഗ്ഷിപ്പുകളായ ഗ്യാലക്സി Z ഫ്ലിപ് 3യും ഗ്യാലക്സി Z ഫോൾഡ് 3യും അവതരിപ്പിച്ചത്. ഏറെ ആരാധകരുള്ള നോട്ട് സീരീസിന്‍റെ നിർമാണം നിർത്തിയ സാംസങ് ഇപ്പോൾ അവരുടെ മടക്കാവുന്ന ഫോണുകൾ പരമാവധി വിറ്റഴിക്കാനുള്ള പദ്ധതിയിലാണ്.
അതിന്‍റെ ഭാഗമായി ആസ്ട്രേലിയയിലെ ഡോ. ഡെനിം എന്ന കമ്പനിയുമായി ചേർന്ന് സ്പെഷൽ എഡിഷൻ ജീൻസ് പുറത്തിറക്കിയിരിക്കുകയാണ് കൊറിയൻ ഭീമൻ. 'Z ഫ്ലിപ് പോക്കറ്റ് ഡെനിം' എന്നാണ് ജീൻസിന്‍റെ പേര്. Z ഫ്ലിപ് 3 എന്ന ഫോൺ ഫോൾഡഡ് മോഡിൽ ഇട്ട് സൂക്ഷിക്കാനുള്ള ഒരു കൊച്ചുപോക്കറ്റുമായാണ് ജീൻസ് എത്തുന്നത്. അതാണ് ജീൻസിന്‍റെ പ്രത്യേകതയും.
അതേസമയം, ജീൻസിന് വേറൊരു പോക്കറ്റ് പോലുമില്ല എന്നത് പോരായ്മയാണ്. Z ഫ്ലിപ് 3 എന്ന ഫോൺ മടക്കിവെച്ചാൽ ഒരു സാധാരണ ഫോണിന്‍റെ പകുതി വലിപ്പം മാത്രമേ ഉണ്ടാവു. അത് സാധാരണ പാന്‍റുകളുടെ വലിയ പോക്കറ്റുകളിലിട്ടാൽ തിരിച്ചെടുക്കൽ അൽപ്പം ബുദ്ധിമുേട്ടറിയ കാര്യമാണ്. അതില്ലാതാക്കാനാണ് സാംസങ് Z ഫ്ലിപ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായുള്ള ജീൻസുമായി എത്തുന്നത്.
അതേസമയം, 83,097 രൂപ നൽകിയാൽ മാത്രമേ Z ഫ്ലിപ് പോക്കറ്റ് ഡെനിം ജീൻസ് സ്വന്തമാക്കാൻ കഴിയൂ. ഞെട്ടാൻ വരട്ടെ, ജീൻസിന്‍റെ കൊച്ചുപോക്കറ്റിൽ ഗ്യാലക്സി Z ഫ്ലിപ് 3 എന്ന ഫോണും ഉണ്ടായിരിക്കും. ഡോ. ഡെനിം എന്ന കമ്പനി ഇത്തരത്തിലുള്ള 450 ജോഡി ജീൻസുകൾ മാത്രമേ നിർമിക്കുകയുള്ളൂ. അതിനാൽ, Z ഫ്ലിപ് 3 എന്ന ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡോ. ഡെനിമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയാൽ ഒരു ജോടി ബെസ്‌പോക്ക് ജീൻസും സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.