സാംസങ് ബജറ്റ് ഫോണുകൾക്കൊപ്പവും ഇനി ചാർജറില്ല..? റിപ്പോർട്ട്
text_fieldsഎല്ലാ കാര്യത്തിലും ആപ്പിളിനെ പരിഹസിക്കാറുള്ള സാംസങ് ഒടുവിൽ അവരുടെ പാത പിന്തുടർന്ന് ഫ്ലാഗ്ഷിപ്പായ എസ് സീരീസിനൊപ്പം ചാർജറുകൾ നൽകുന്നത് നിർത്തിയത് വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് വിവാദമാകാൻ പോകുന്ന പുതിയ നീക്കത്തിന് ഒരുങ്ങുകയാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന എ-എം-എഫ് സീരീസുകൾക്കൊപ്പവും കമ്പനി ഇനി ചാർജറുകൾ നൽകില്ലെന്നാണ് പ്രമുഖ ടിപ്സ്റ്ററായ യോഗേഷ് ബ്രാർ ഒരു ട്വീറ്റിലൂടെ സൂചന നൽകുന്നത്.
പുതിയ റിപ്പോർട്ട് സത്യമാണെങ്കിൽ സാംസങ്ങിന് വലിയ തിരിച്ചടിയാകും ഇന്ത്യൻ വിപണിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാൾ കൂടുതൽ രാജ്യത്ത് ബജറ്റ് ഫോണുകളാണ് വിൽക്കപ്പെടുന്നത്. ഷവോമി, റിയൽമി, മോട്ടോ, ഇൻഫിനിക്സ് പോലുള്ള കമ്പനികളിലേക്ക് സാംസങ് യൂസർമാർ ഒഴുകിയേക്കും. ഫോണിനൊപ്പം 500 രൂപയോ അതിലധികമോ മുടക്കി ചാർജിങ് അഡാപ്റ്റർ കൂടി വാങ്ങാൻ ആളുകൾ തയ്യാറാകണമെന്നില്ല. അതേസമയം, എന്നുമുതലാണ് കമ്പനി പുതിയ നീക്കം നടപ്പിലാക്കുകയെന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.