ചൈന വേണ്ട; തങ്ങളുടെ പ്രധാനപ്പെട്ട ഫാക്ടറി ഇന്ത്യയിലേക്ക് മാറ്റി സാംസങ്
text_fieldsപ്രമുഖ ഇലക്ട്രോണിക്സ്, സ്മാർട്ട്‌ഫോൺ നിർമാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഫാക്ടറി ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റും. 4825 കോടി രൂപ മുതൽമുടക്കിലാണ് സാംസങ് ഇന്ത്യയിൽ പുതിയ ഫാക്ടറി നിർമിക്കുന്നത്. 'സാംസങ് ഡിസ്‌പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ ഉത്തർപ്രദേശിലായിരിക്കും ചൈനയിലെ മൊബൈൽ ഡിസ്‌പ്ലേ നിർമാണ യൂണിറ്റ് മാറ്റി സ്ഥാപിക്കുക. ഇതിലൂടെ 1500 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ അവസരങ്ങളാണ് സാംസങ് സൃഷ്ടിക്കുക.
ലോകത്തെ ഏറ്റവും വലിയ മൂന്ന് ഡിസ്‌പ്ലേ നിർമാണ യൂണിറ്റുകളിൽ ഒന്നാണ് യു.പിയിൽ വരാൻപോകുന്നത്. സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മറ്റനേകം ഗാഡ്ജറ്റുകൾക്കും വേണ്ടിയുള്ള ഡിസ്പ്ലേകൾ ഇവിടെ നിർമിക്കപ്പെടും. ഇത്രയും വലിയ ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ 'യുപി ഇലക്ട്രോണിക്സ് നിർമാണ പോളിസി 2017'-പ്രകാരം സാംസങ്ങിന് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് യു.പി സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിെൻറ ഭാഗമായി, ഭൂമി കൈമാറ്റം ചെയ്യുന്നതിനായുള്ള സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിൽ സാംസങിന് ഇളവ് നൽകും. ആദ്യ മൂന്ന് വർഷത്തേക്ക് 250 കോടി രൂപയുടെ പ്രത്യേക പ്രൊവിഷനും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇലക്ട്രോണിക് ഘടകങ്ങളും അർദ്ധചാലകങ്ങളും നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം 460 കോടി രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളും സാംസങ്ങിന് നൽകും. ടിവികൾ, മൊബൈലുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ, ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ യൂണിറ്റുകളിൽ 70 ശതമാനവും നിർമിക്കുന്നത് സാംസങ്ങാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.