ചൈനയിലെ ഡിസ്പ്ലേ നിർമാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റി സാംസങ്, സൃഷ്ടിക്കുക ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
text_fieldsനോയിഡ: തങ്ങളുടെ ഡിസ്‌പ്ലേ നിർമാണ യൂണിറ്റ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റി കൊറിയൻ ടെക്നോളജി ഭീമൻ സാംസങ്. ലോകത്തെ ഏറ്റവും വലിയ മൂന്ന് ഡിസ്പ്ലേ നിർമാണ യൂണിറ്റുകളിൽ ഒന്നാണ് 4825 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച യു.പിയിലെ 'സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡ്'.
കൂടുതൽ നിക്ഷേപക സൌഹൃദ നയങ്ങളും മികച്ച വ്യാവസായിക അന്തരീക്ഷവും ഉള്ളതിനാലാണ് ഡിസ്പ്ലേ നിർമാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് യു.പി മുഖ്യൻ യോഗി ആദിത്യനാഥിനെ സന്ദർശിച്ച കമ്പനി അധികൃതർ വ്യക്തമാക്കി. അതേസമയം യോഗി ആദിത്യനാഥ് സാംസങ് പ്രതിനിധി സംഘത്തിന് എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ട്.
2020ൽ സാംസങ് നോയിഡയിൽ മറ്റൊരു നിർമ്മാണ യൂണിറ്റ് ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാണ യൂണിറ്റായിരുന്നു അത്. 35 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ സ്മാർട്ട്ഫോൺ ഫാക്ടറിക്ക് സമീപം തന്നെയാണ് പുതിയ ഡിസ്പ്ലെ നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുക. കേന്ദ്ര സർക്കാരിെൻറ 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രോഗ്രാമിെൻറ ഭാഗമായാണ് സാംസങ്ങിന് നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള അവസരം ലഭിച്ചത്. മേക്ക് ഇൻ ഇന്ത്യയ്ക്ക് മറ്റൊരു ഉത്തേജനം കൂടി ലഭിച്ചിരിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തിരുന്നു. ഇത് യു.പിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.