'മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്കുക'; ആപ്പിളിനെ ട്രോളി സാംസങ്
text_fieldsഐഫോൺ 16ന്റെ ലോഞ്ചിന് പിന്നാലെ ആപ്പിളിനെ ട്രോളി സാംസങ്. മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്കുക എന്നാണ് ആപ്പിൾ ഫോൾഡബിൾ ഫോൺ ഇറക്കാത്തതിനെ കുറിച്ചുള്ള സാംസങ്ങിന്റെ പരിഹാസം. സാംസങ്ങിന് നിലവിൽ ഗാലക്സി സെഡ് ഫോൾ 5 എന്ന മടക്കാൻ സാധിക്കുന്ന ഫോണുണ്ട്. ഇനിയും ആപ്പിളിന് മടക്കാവുന്ന ഫോൺ പുറത്തിറക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിലെ കുപ്പർട്ടീനോയിലെ ആപ്പിൾ ആസ്ഥാനത്ത് കമ്പനി 16 സീരിസ് ഫോണുകൾ പുറത്തിറക്കിയത്. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് തുടങ്ങിയ ഫോണുകൾ പുറത്തിറക്കിയത്.
ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും സാംസങ് കളിയാക്കിയിട്ടുണ്ട്. ഞങ്ങൾ നിങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതീക്ഷകൾക്ക് ഉയർന്നതാക്കി മാറ്റിയെന്നായിരുന്നു സാംസങ്ങിന്റെ എക്സിലെ രണ്ടാമത്തെ കുറിപ്പ്.നേരത്തെയും ആപ്പിളിനെ ട്രോളി സാംസങ് രംഗത്തെത്തിയിട്ടുണ്ട്. ഐപാഡ് പ്രോയുടെ പരസ്യത്തിലായിരുന്നു സാംസങ്ങിന്റെ വിമർശനം.
ഐഫോണിന്റെ അടുത്ത തലമുറ ഡിസൈൻ ചെയ്തിരിക്കുന്നത് ആപ്പിൾ ഇന്റലിജൻസിന് വേണ്ടിയാണ്. ഇത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. അലുമിനിയം ഗ്രേഡ് ഫിനിഷും ഗ്ലാസ് സെറാമിക് ഡിസ്പ്ലേയും ഐ.പി 68 റേറ്റിങ്ങും നൽകുന്നു ഐഫോൺ 16 സീരീസ്. യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോൺ 16, 16 പ്ലസ് മോഡലുകളിലേക്ക് ആപ്പിൾ ഈ വർഷം ആക്ഷൻ ബട്ടൺ കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.