നിങ്ങളുടെ ജീവനക്കാർക്കും ഐഫോൺ മതിയോ...? സാംസങ്ങിന് പറ്റിയ അബദ്ധം ആഘോഷമാക്കി നെറ്റിസൺസ്
text_fieldsട്വിറ്റർ കാരണം വലിയ നാണക്കേടിൽ അകപ്പെട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്. യൂസർമാർ ഏത് ഡിവൈസ് ഉപയോഗിച്ചാണോ ട്വീറ്റ് ചെയ്യുന്നത് അത് ട്വീറ്റിെൻറ താഴെ വെളിപ്പെടുത്തുന്ന ട്വിറ്ററിെൻറ പൊതുവേയുള്ള രീതിയാണ് സാംസങ്ങിന് പണികൊടുത്തത്. കമ്പനി ഏറെ പ്രതീക്ഷയോടെ ലോഞ്ച് ചെയ്യാനിരിക്കുന്ന എസ്21 എന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് 'സാംസങ് മൊബൈൽ യു.എസ്' എന്ന ഹാൻഡിൽ ഒരു പ്രമോഷൻ ട്വീറ്റ് ഇട്ടിരുന്നു. ആ ട്വീറ്റിന് താഴെ വെണ്ടക്കാ അക്ഷരത്തിൽ 'ട്വിറ്റർ ഫോർ െഎഫോൺ' എന്ന് തെളിഞ്ഞുവന്നതോടെയാണ് ട്രോളുകളുമായി നെറ്റിസൺസ് എത്തിയത്.
ആപ്പിളിെൻറ െഎഫോൺ ഉപയോഗിച്ച് ട്വീറ്റ് ചെയ്താൽ 'ട്വിറ്റർ ഫോർ െഎഫോൺ' എന്നും ആൻഡ്രോയ്ഡ് ഫോണുകൾക്ക് ട്വിറ്റർ ഫോർ ആൻഡ്രോയ്ഡ് എന്നും, ഇനി ട്വീറ്റ് ചെയ്യുന്നത് കംപ്യൂട്ടറിലാണെങ്കിൽ ട്വിറ്റർ ഫോർ വെബ് എന്നും പരാമർശിക്കലാണ് ട്വിറ്ററിെൻറ രീതി. എന്നാൽ, അക്കാര്യം ഒാർമിക്കാതെ തങ്ങളുടെ പ്രമോഷൻ ടീമിലുള്ള ആർക്കോ സംഭവിച്ച അബദ്ധത്തിന് വില നൽകേണ്ടി വന്നത് സാംസങ്ങും. 'സാംസങ്ങിെൻറ ജീവനക്കാർ പോലും അവരുടെ ഫോണുകൾ ഉപയോഗിക്കുന്നില്ലല്ലോ... എന്നാണ് ട്വിറ്ററാട്ടികൾ തമാശയായി ചോദിക്കുന്നത്.
Always a classic 😅 https://t.co/TjOopNnEN6
— Marques Brownlee (@MKBHD) January 14, 2021
പ്രമുഖ ടെക് യൂട്യൂബറായ മാർക്വസ് ബ്രൗൺലീ (MKBHD) പതിവുപോലെ സാംസങിന് പറ്റിയ 'ട്വീറ്റ് അബദ്ധം' സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ അദ്ദേഹം തന്നെ ഒപ്പോ, ഹ്വാവേ അടക്കമുള്ള കമ്പനികൾക്ക് സമാനമായ രീതിയിൽ സംഭവിച്ച അമളികൾ ട്വിറ്ററിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.