Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാട്​സ്​ആപ്പിനും​ സ്വദേശി ബദൽ; സന്ദേശ് ആപ്പ്​ ഉപയോഗിച്ച്​ തുടങ്ങി സർക്കാർ ഉദ്യോഗസ്ഥർ
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സ്​ആപ്പിനും​...

വാട്​സ്​ആപ്പിനും​ സ്വദേശി ബദൽ; 'സന്ദേശ് ആപ്പ്​' ഉപയോഗിച്ച്​ തുടങ്ങി സർക്കാർ ഉദ്യോഗസ്ഥർ

text_fields
bookmark_border

ട്വിറ്ററിന്​ ബദലായി 'കൂ' ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം വാട്​സ്​ആപ്പിനും ഒരു സ്വദേശി പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്​. 'സന്ദേശ്'​ എന്ന്​ പേരായ ആപ്പ്​, രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിച്ചുതുടങ്ങിയതായാണ്​ റിപ്പോർട്ട്​. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്​സ്​ആപ്പിന്​ ഒരു ബദൽ ഇറക്കുമെന്ന്​ കഴിഞ്ഞ വർഷമാണ്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്​. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ആപ്പി​െൻറ ഔദ്യോഗിക അവതരണം എന്നായിരിക്കും എന്ന കാര്യത്തിൽ വിശദീകരണമൊന്നും ലഭ്യമല്ല. വാട്സാപ്പും ഫേസ്​ബുക്കും പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നിൽക്കെ ആണ്​ പുതിയ ആപ്പുമായി കേന്ദ്രമെത്തുന്നത്​ എന്നതും ശ്രദ്ദേയമാണ്​.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻററാണ്​ (എൻഐസി) ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്​. സർക്കാർ ഐടി സേവനങ്ങളും ഡിജിറ്റൽ ഇന്ത്യയുടെ ചില സംരംഭങ്ങളും വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് എൻ‌ഐ‌സി ആണ്. സുരക്ഷാ ഭീഷണിയുള്ള വാട്​സ്​ആപ്പ്​ പോലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ നിന്ന് സർക്കാർ ജീവനക്കാരെ സംരക്ഷിച്ച് നിർത്താനാണ് പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കിയതെന്നാണ്​ സർക്കാർ വിശദീകരണം.


ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്പ്​ ഉപയോഗിക്കാനാകും. മറ്റ് ചാറ്റിങ് അപ്ലിക്കേഷനുകളെ പോലെ വോയിസ് സന്ദേശങ്ങളും ഡാറ്റ സന്ദേശങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്​സ്​ആപ്പിലുള്ളത്​ പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ പിന്തുണയും സന്ദേശിലുണ്ട്​. ആപ്പിന്​ വേണ്ട സർവറും ഇന്ത്യക്കുള്ളിൽ തന്നെയായിരിക്കും. അതിലെ വിവരങ്ങൾ സർക്കാരി​െൻറ കീഴിലുള്ള ക്ലൗഡ്​ സ്​റ്റോറേജ്​ സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക. ഡാറ്റാ സെൻററുകൾ ആക്​സസ്​ ചെയ്യാനും അധികൃതർക്ക്​ മാത്രമായിരിക്കും സാധിക്കുക. സന്ദേശി​െൻറ ആൻഡ്രോയഡ്​ വകഭേദം ആൻ​ഡ്രോയ്​ഡ്​ കിറ്റ്​ കാറ്റ്​ (android 4.4.4 version) മുതലുള്ള ഫോണുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. അതുപോലെ ഐഒഎസ് 11 മുതലുള്ള ഐഫോണുകളിൽ മാത്രമായിരിക്കും സന്ദേശ്​ ആപ്പ്​ ഉപയോഗിക്കാനാവുക.

gims.gov.in എന്ന വെബ്​സൈറ്റിലാണ്​ സന്ദേശ്​ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്​. നിലവിൽ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ മെസേജുകൾ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്​. ജിംസി​െൻറ വെബ്സൈറ്റിൽ ആപ്പ് ഉപയോഗിക്കേണ്ട രീതിയും വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ അംഗീകൃത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളൂ.


നേരത്തെ ജിംസ്​ എന്ന പേരിൽ കേന്ദ്രം പരിചയപ്പെടുത്തിയ ആപ്പ്​ ഇപ്പോൾ സന്ദേശ്​ എന്ന പേരിലാണ്​ ഉദ്യോഗസ്ഥർ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നത്​. ഗവൺമെൻറ്​ മെസ്സേജിങ്​ സിസ്റ്റം അഥവാ ജിംസ്​ എന്നാണ്​ ആപ്പി​െൻറ കോഡ്​ നാമം. കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ ജീവനക്കാർക്ക്​ ഇനിമുതൽ സന്ദേശ്​ ഉപയോഗിച്ചുവേണം സ്വന്തം ഡിപ്പാർട്ട്​മെൻറിലേക്കും മറ്റ്​ ഡിപ്പാർട്ട്​മെൻറിലേക്കും സന്ദേശങ്ങൾ കൈമാറാൻ. വിദേശി ആപ്പുകളെ ഒൗദ്യോഗിക കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കൊള്ളില്ല എന്ന നിലപാടിൽ തന്നെയാണ്​ സർക്കാർ. ഇനി എല്ലാ സംസ്ഥാനത്തിലെയും എല്ലാ സർക്കാർ വകുപ്പുകളിലും സന്ദേശ്​ ആപ്പ്​ സജീവമാക്കാനുള്ള പുറപ്പാടിലാണ്​ കേന്ദ്ര സർക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SandesWhatsAppdigital india
News Summary - Sandes Indias alternative to WhatsApp being tested by govt officials
Next Story