ഐഫോൺ ബോക്സിൽ നിന്ന് ചാർജർ ഒഴിവാക്കിയതിലൂടെ എന്ത് നേടി; ആപ്പിളിന് പറയാനുള്ളത് ഇതാണ്...!
text_fieldsആപ്പിൾ അവരുടെ ഐഫോൺ ബോക്സുകളിൽ നിന്ന് ചാർജർ എടുത്തുമാറ്റിയതിനോടുള്ള കലിപ്പ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. മുൻ ഐഫോൺ മോഡലുകൾ ഉള്ളവർക്ക് പഴയ പവർ അഡാപ്റ്റർ ഉപയോഗിക്കാം. എന്നാൽ, പുതുതായി ആപ്പിൾ ഫാമിലിയിലേക്ക് വന്നവർ പുതിയ ചാർജർ തന്നെ വാങ്ങേണ്ടിവന്നു.
എന്നാൽ, സ്വന്തം ഫാൻസിന്‍റെയടക്കം പരാതികൾക്കിടയിൽ ചാർജറുകൾ ഒഴിവാക്കിയതുകൊണ്ടുള്ള നേട്ടങ്ങൾ നിരത്തുകയാണ് ആപ്പിൾ. 861,000 മില്യൺ മെട്രിക് ടൺ മെറ്റലുകളാണ് ചാർജറുകൾ ഒഴിവാക്കിയതിലൂടെ സംരക്ഷിക്കാൻ സാധിച്ചതെന്ന് ആപ്പിൾ പറയുന്നു. അതിൽ, കോപ്പറും ടിന്നും സിങ്കും ഉൾപ്പെടുമെന്നും അവരുടെ പരിസ്ഥിതി പുരോഗതി റിപ്പോർട്ടിൽ പറയുന്നു.
ഈ മാറ്റം ചെറുതും ഭാരം കുറഞ്ഞതുമായ പാക്കേജിങ്ങിന് സൗകര്യമൊരുക്കുകയും ഒരു ഷിപ്പിംഗ് പാലറ്റിൽ 70% കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളാൻ ആപ്പിളിനെ സഹായിക്കുകയും ചെയ്തു. കൂടാതെ, തങ്ങളുടെ കാർബൺ ഡയോക്സൈഡ് ഉദ്‌വമനം 2019 ൽ 25.1 ദശലക്ഷം ടണ്ണിൽ നിന്ന് 22.6 ദശലക്ഷം ടണ്ണായി കുറച്ചുവെന്നും ആപ്പിൾ വെളിപ്പെടുത്തുന്നു.
ക്ലൗഡ് അധിഷ്ഠിത, എ.ഐ സേവനങ്ങളായ ഐ-ക്ലൗഡ്, സിരി, ഐ-മെസേജ് എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ ആപ്പിൾ പരാമർശിച്ചിട്ടുണ്ട്. അവയെല്ലാം ഉപ്പോൾ സുസ്ഥിര ഊർജ്ജത്തിലാണ് പൂർണ്ണമായും പ്രവർത്തിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.