വ്യാജ ചരമക്കുറിപ്പ് വിശ്വസിച്ച് സ്വന്തം മേധാവിയുടെ അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം; സ്കാമർമാർ കൊടുത്ത പണിയിങ്ങനെ...
text_fieldsഇൻസ്റ്റഗ്രാം തലവൻ ആദം മെസേരിക്ക് സ്കാമർമാർ കൊടുത്തത് മുട്ടൻ പണി. മൊസേരിയുടെ ഇൻസ്റ്റാ അക്കൗണ്ട് തന്നെ കുറച്ച് നേരത്തേക്ക് ലോക്കാക്കാൻ വിരുതൻമാർക്ക് സാധിച്ചു. സെപ്തംബറിലായിരുന്നു സംഭവം. ആദം മെസേരിയുടെ പേരിൽ വ്യാജ ചരമക്കുറിപ്പുണ്ടാക്കി തട്ടിപ്പുകാർ ഇൻസ്റ്റഗ്രാമിന് തന്നെ അയച്ചുകൊടുക്കുകയായിരുന്നു.
മൊസേരി മരിച്ചുപോയെന്ന് ബോധ്യപ്പെട്ട ഇൻസ്റ്റഗ്രാം അദ്ദേഹത്തിന്‍റെ അക്കൗണ്ട് മരിച്ച യൂസർമാരുടെ അക്കൗണ്ടാക്കി മാറ്റുകയും ചെയ്തു. എന്നാൽ, ജീവിച്ചിരിക്കുന്ന തങ്ങളുടെ തലവന്‍റെ ഇൻസ്റ്റാ അക്കൗണ്ടാണെന്ന് മനസിലായതോടെ പെട്ടന്ന് തന്നെ അത പുനഃസ്ഥാപിച്ചതായും മെറ്റ വക്താവ് അറിയിച്ചു.
മറ്റ് ഇൻറർനെറ്റ് സേവനങ്ങൾ പോലെ, പ്ലാറ്റ്ഫോമിലുള്ള സംശയാസ്പദമായ പ്രവർത്തനം റിപ്പോർട്ട് ചെയ്യാനും അല്ലെങ്കിൽ സുഹൃത്തോ കുടുംബാംഗമോ മരിച്ചുവെന്ന് കമ്പനിയെ അറിയിക്കുന്നതിനും ഇൻസ്റ്റാഗ്രാമിൽ ഓൺലൈൻ ഫോം സേവനമുണ്ട്, അതാണ് സ്കാമർമാർ ദുരുപയോഗം ചെയ്തത്.
ഇൻസ്റ്റാഗ്രാം തലവന്‍റെ അക്കൗണ്ട് വേഗത്തിൽ പുനഃസ്ഥാപിച്ചെങ്കിലും, ഇതുപോലുള്ള തട്ടിപ്പുകൾ നേരിടുന്ന സാധാരണക്കാരായ ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ തിരിച്ചുലഭിക്കുന്നത് ദിവസങ്ങളോ ആഴ്ചകളോ എടുക്കാറുണ്ട്. അതേസമയം, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെ ഇത്തരത്തിൽ ലക്ഷ്യമിടാനും നീക്കം ചെയ്യാനും മറ്റും സ്കാമർമാർ 60 ഡോളർ ഈടാക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.