വാച്ചും ഫോണും ചാർജ് ചെയ്യാൻ പ്ലഗ് തിരയേണ്ട, ഇൗ സ്ട്രിപ്പ് അണിഞ്ഞാൽ മതി
text_fieldsന്യൂയോർക്ക്: മനുഷ്യ ശരീരത്തിലെ സ്വാഭാവിക ഊർജം ഉപയോഗിച്ച് വാച്ചുകളും സ്മാർട്ട്േഫാണുകളും ചാർജ് ചെയ്യാൻ സഹായിക്കുന്ന സ്ട്രിപ്പ് വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. സാൻഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടുപിടിത്തം.
ശാസ്ത്ര സാങ്കേതിക മേഖലയിൽ വിപ്ലവമായിരിക്കും ഈ കണ്ടുപിടിത്തമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്ട്രിപ്പ് ധരിക്കുന്നതോടെ 10 മണിക്കൂർ ഉറങ്ങിയാൽ പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും 24 മണിക്കൂർ വാച്ച് പ്രവർത്തിപ്പിക്കാനും സാധിക്കും.
ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഊർജ ഉൽപ്പാദന സ്ട്രിപ്പുകൾ ഉപയോഗിക്കുന്നതിന് തീവ്രമായ വ്യായാമം ചെയ്യുകയോ മറ്റു സ്ത്രോതസുകളായ സൂര്യപ്രകാശം ഉൾപ്പെടെയുള്ളവ ഉപയോഗിക്കുകയോ വേണം. എന്നാൽ, ഈ സ്ട്രിപ് ഉറക്കത്തിൽപോലും പ്രവർത്തിക്കുകയും സ്മാർട്ട് ഫോൺ, വാച്ച് എന്നിവ ചാർജ് ചെയ്യുന്നതിനും സഹായിക്കും. ഉൗർജ മേഖലയിൽ ഇതൊരു വിപ്ലവകരമായ കണ്ടുപിടിത്തമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
സ്ട്രിപ്പിൽ വിരൽ അമർത്തുേമ്പാഴോ ഉപയോക്താവ് വിയർക്കുേമ്പാഴോ ഈ സ്ട്രിപ്പ് വിരലിനെ പൊതിയും. മനുഷ്യന്‍റെ വിയർപ്പിനെ ആഗിരണം ചെയ്യാൻ കഴിയുന്ന ഇലക്ട്രിക്കൽ കണ്ടക്ടേഴ്സാണ് ഇതിലെ പ്രധാന ഘടകം.
'വിയർപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളെപ്പോലെ ഇതിന് വ്യായാമം ആവശ്യമില്ല. ഉപയോക്താക്കൾക്ക് കൂടുതൽ ആയാസകരമായ രീതിയിൽ പ്രായോഗികതയും സൗകര്യപ്രദവും കണക്കിലെടുത്ത് ഉപയോഗിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ പ്രവൃത്തി' -ഗവേഷണത്തിന്‍റെ ഭാഗമായ ഡോക്ടറൽ സ്റ്റുഡന്‍റ് ലു യിൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.