‘ഇങ്ങനെ ചെയ്താൽ മോഷ്ടാക്കൾക്ക് ഐഫോൺ ഉപയോഗിക്കാൻ കഴിയില്ല..! സുരക്ഷാ കവചവുമായി ആപ്പിൾ
text_fieldsഐഫോൺ കാണാതെ പോയാലോ, മോഷ്ടിക്കപ്പെട്ടാലോ ഉടമകൾക്ക് ഭയമാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഫോൺ പോകുന്നതിനേക്കാൾ, അതിലുള്ള ഡാറ്റ പോകുന്നതും അത് ചൂഷണം ചെയ്യപ്പെടുന്നതുമൊക്കെയാണ് ഭീതിപരത്തുന്നത്. മോഷ്ടാവ് പാസ്കോഡ് കണ്ടെത്തിയാൽ പിന്നെ ഐഫോൺ അവരുടെ നിയന്ത്രണത്തിലാകും. അതിലെ ഡാറ്റ ഉപയോഗിച്ച് എന്ത് അതിക്രമവും കാണിക്കാം.
എന്നാലിപ്പോൾ അതിനുള്ള സുരക്ഷാ കവചവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ എന്ന സെക്യൂരിറ്റി ഫീച്ചർ ഐഓഎസ് 17.3-ൽ അവതരിപ്പിച്ചിരിക്കുകയാണ്. മോഷണം പോയ ഐഫോൺ മോഷ്ടാവിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലാക്കാൻ ഈ സേവനത്തിന് കഴിയും.
ആപ്പിൾ സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ പുറത്തിറക്കിയ പുതിയ ഫീച്ചർ, അംഗീകൃത ലൊക്കേഷനുകൾക്കു പുറത്തെത്തുമ്പോൾ ഫോണിന് സുരക്ഷയൊരുക്കും. അതായത്, മോഷ്ടാവ് ഫോണുമായി നിങ്ങളുടെ വീടോ ജോലിസ്ഥലമോ പോലുള്ള സ്ഥലങ്ങളിൽ നിന്ന് അകലെയായിരിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യാൻ ഐഫോണിന് ബയോമെട്രിക് അൺലോക്കിങ്ങ് ആവശ്യമായി വരും. നിങ്ങൾ സ്ഥിരമായി ഐഫോൺ ഉപയോഗിക്കുന്ന ഇടങ്ങൾക്ക് പുറത്തേക്ക് മോഷ്ടാവ് പോയാൽ ഫേസ് ഐഡി ഉപയോഗിച്ചാൽ മാത്രമേ ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയൂ.
പുതിയ സുരക്ഷാ ഫീച്ചർ എങ്ങനെ ഉപയോഗപ്പെടുത്താം..?
ഏറ്റവും പുതിയ ഐഒഎസ് 17.3 അപ്ഡേറ്റ് ചെയ്യുക. പിന്നാലെ, സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ സെറ്റിങ്സ് മുന്നിലേക്ക് വരും. അത് ഓൺ ചെയ്യുക. മാന്വലായി ചെയ്യാനുള്ള രീതി താഴെ.
- ഫോണിലെ സെറ്റിങ്സ് തുറക്കുക .
- ഫേസ് ഐഡിയും പാസ്‌കോഡും എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക .
- സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഓപ്ഷൻ കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക.
- ഈ സംവിധാനം അവിടെ ഓഫായിട്ടാണ് കാണിക്കുന്നതെങ്കില്‍ ഓണാക്കണമെന്നു ആപ്പിൾ നിർദ്ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.