സിം കാർഡ് ബ്ലോക്കാവാതിരിക്കാൻ റീചാർജ് ചെയ്തതാണ്, നഷ്ടമായത് 6.25 ലക്ഷം രൂപ, പരാതിയുമായി വയോധികൻ
text_fieldsമുംബൈ: സിം കാർഡ് ബ്ലോക്കാവാതിരിക്കാനായി റീചാർജ് ചെയ്യാൻ ശ്രമിച്ച വയോധികന് നഷ്ടമായത് 6.25 ലക്ഷം രൂപ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് ഓൺലൈൻ തട്ടിപ്പിനരയായത്. ഒരു ഫോൺ കോളായിരുന്നു ആദ്യം വന്നത്. 'സിം കാർഡ് ബ്ലോക്കാവാതിരിക്കാൻ 11 രൂപയുടെ റീചാർജ് ചെയ്യാൻ സൈബർ കുറ്റവാളി ആവശ്യപ്പെടുകയായിരുന്നു. അതിനായി 11 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നും അയാൾ പറഞ്ഞു. പണം കൈമാറാനായി ഒരു ലിങ്കും ഫോണിൽ ടെക്സ്റ്റ് മെസ്സേജായി അയച്ചുകൊടുത്തു.
എന്നാൽ, ലിങ്ക് ഉപയോഗിച്ച് റീചാർജ് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ വയോധികൾ തട്ടിപ്പുകാരനെ തിരിച്ചുവിളിച്ചു. പിന്നാലെ മറ്റൊരു ലിങ്ക് അയാൾ അയച്ചുനൽകുകയും ചെയ്തു. അത് തുറന്നതും ഫോണിെൻറ നിയന്ത്രണം മുഴുവൻ തട്ടിപ്പുകാരന് ലഭിക്കുകയും ഓൺലൈൻ ട്രാൻസ്ഫറായി ആറ് ലക്ഷത്തിലധികം രൂപ വയോധികെൻറ അക്കൗണ്ടിൽ നിന്ന് അപഹരിക്കുകയും ചെയ്തു.
ജൂലൈ 26നായിരുന്നു സംഭവം നടന്നത്. എന്നാൽ, തട്ടിപ്പിനിരയായ വ്യക്തി പരാതിയുമായി കൽവ പൊലീസ് സ്റ്റേഷനിലെത്തിയത് കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു. ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് താനെ സിറ്റി പൊലീസ് പിആർഒ ജയ്മാല വാസവേ അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.