ഷെയർചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു; 500 പേർക്ക് തൊഴിൽ നഷ്ടപ്പെടും
text_fieldsന്യൂഡൽഹി: ലോകവ്യാപകമായുള്ള ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ മോജും തൊഴിലാളികളെ പിരിച്ചുവിടുന്നു. ഏതാണ്ട് 500 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
20 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചത്. ഷെയർ ചാറ്റിൽ 2200ലേറെ ജീവനക്കാരുണ്ട്. 500 കോടി ഡോളർ ആണ് അതിന്റെ വിപണി മൂല്യം.
വളരെ വേദനയോടെയും ബുദ്ധിമുട്ടോടെയുമാണ് ഈ തീരുമാനമെടുക്കുന്നത്. ഞങ്ങളുടെ കമ്പനിയിലെ 20 ശതമാനത്തോളം വരുന്ന സമർഥരായ തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ഞങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരാണവർ.-എന്നാൽ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ഷെയർ ചാറ്റ് വക്താവ് പറഞ്ഞത്.
ഡിസംബറിൽ ഓൺലൈൻ ഗെയിം കമ്പനിയായ ജീത്11 മൊല്ല ടെക് പൂട്ടിയിരുന്നു. തുടർന്ന് 100ഓളം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്. സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടാലും ജീവനക്കാർക്ക് അവരുടെ കൈവശമുള്ള കമ്പനിയുടെ ലാപ്ടോപ്പുകൾ പോലുള്ളവ തിരിച്ചുനൽകേണ്ടതില്ല. പിരിച്ചുവിടൽ പാക്കേജിൽ നോട്ടീസ് കാലയളവിലെ മൊത്തം ശമ്പളം നൽകുന്നു. 2023 ജൂൺ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടാകും. 45 ദിവസം വരെ ഉപയോഗിക്കാത്ത ലീവ് എൻകാഷ് ചെയ്യുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.