ട്വിറ്റർ സർവേയിൽ ഭൂരിപക്ഷം; സ്നോഡനും അസാൻജിനും മാപ്പ് നൽകണം
text_fieldsന്യൂയോർക്: എഡ്വേഡ് സ്നോഡനും ജൂലിയൻ അസാൻജിനും മാപ്പുനൽകണോ എന്ന് ട്വിറ്ററിലൂടെ അഭിപ്രായ വോട്ടെടുപ്പ് നടത്തി ട്വിറ്റർ ഉടമ ഇലോൺ മസ്ക്. 5,60,000 പേർ അഭിപ്രായം പറഞ്ഞതിൽ 79.8 ശതമാനവും മാപ്പുനൽകണം എന്ന പക്ഷക്കാരായിരുന്നു.
അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ഇന്റർനെറ്റ് വിവരങ്ങളും ഫോൺ സംഭാഷണവും ചോർത്തുന്നുവെന്ന് മാധ്യമങ്ങൾക്ക് വിവരം നൽകിയ സ്നോഡന് റഷ്യ അഭയവും പൗരത്വവും നൽകിയിരുന്നു.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് വിക്കിലീക്സ് സഹ സ്ഥാപകൻ അസാൻജ് ലോകശ്രദ്ധ നേടിയത്. ട്വിറ്റർ ഏറ്റെടുത്തശേഷം ലോക കോടീശ്വരൻ ഇലോൺ മസ്ക് ഇത്തരത്തിൽ അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.