ആപ്പ് സ്റ്റോറിൽ വാട്സ്ആപ്പിനെ പിന്തള്ളി നമ്പർ വണ്ണായി 'സിഗ്നൽ'
text_fieldsവാട്സ്ആപ്പിെൻറ സ്വകാര്യതാ നയ പരിഷ്കാരങ്ങളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും സിഗ്നൽ പ്രൈവറ്റ് മെസ്സഞ്ചറിന് ലോട്ടറിയായി മാറിയിരിക്കുകയാണ്. ഗൂഗ്ൾ പ്ലേസ്റ്റോറിലും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ഡൗൺലോഡാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആപ്പിന് ലഭിച്ചത്.
പിന്നാലെ ശനിയാഴ്ച്ച പുലർച്ചെ തന്നെ ഒരു സന്തോഷം പങ്കുവെച്ചുകൊണ്ട് സിഗ്നൽ ആപ്പ് അധികൃതർ എത്തി. ഇന്ത്യയിൽ ആപ്പിളിെൻറ ആപ്പ് സ്റ്റോറിലെ 'ഫ്രീ ആപ്പ് ലിസ്റ്റിൽ'ആദ്യമായി സിഗ്നൽ ഒന്നാമതായി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്സ്ആപ്പിനെ പിന്നിലാക്കിയാണ് സിഗ്നലിെൻറ കുതിപ്പ്. നിലവിൽ ടെലഗ്രാമും വലിയ മുന്നേറ്റം നടത്തുന്നുണ്ട്.
Look at what you've done. 🇮🇳 pic.twitter.com/0YuqyZXtgP
— Signal (@signalapp) January 8, 2021
ആപ്പ് സ്റ്റോറിലെ ടോപ് ഫ്രീ ആപ്പ് ലിസ്റ്റിൽ 968 ആം സ്ഥാനത്തുണ്ടായിരുന്ന സിഗ്നലിന് 967 സ്ഥാനങ്ങൾ മറികടന്ന് ഒന്നാമതെത്താൻ ഒരാഴ്ച്ച പോലുമെടുത്തില്ല. ഇന്ത്യക്ക് പുറമേ, ഒാസ്ട്രിയ, ഫ്രാൻസ്, ഫിൻലാൻഡ്, ജെർമനി, ഹോങ് കോങ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലും നിലവിൽ ഒന്നമനായി തുടരുകയാണ് സിഗ്നൽ.
ഉപയോക്താക്കളുടെ ഡാറ്റ മൂന്നാംകക്ഷിയുമായി പങ്കുവെക്കാൻ അവകാശം ചോദിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പിെൻറ ഒരു പോപ്-അപ്പ് സന്ദേശം പലർക്കും കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി എട്ടിന് മുമ്പായി തങ്ങളുടെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ വാട്സ്ആപ്പ് അക്കൗണ്ട് തന്നെ നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ ആഗോളതലത്തിൽ തന്നെ ചർച്ചയായി മാറി.
ആളുകൾ വാട്സ്ആപ്പിന് പകരക്കാരെ തേടിക്കൊണ്ടിരുന്ന സമയത്ത്, സൈബർ വിദഗ്ധരും ഇലോൺ മസ്ക്, എഡ്വേർഡ് സ്നോഡൻ എന്നിവരെ പോലുള്ള ടെക്നോളജി രംഗത്തെ വമ്പൻമാരും സിഗ്നൽ ആപ്പ് ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടത്. മസ്ക് കഴിഞ്ഞ ദിവസം സിഗ്നൽ ആപ്പിനെ പിന്തുണച്ചുകൊണ്ട് ട്വിറ്ററിലെത്തിയിരുന്നു. പിന്നാലെ ഉയർന്ന ട്രാഫിക്ക് കാരണം സിഗ്നലിെൻറ സെർവറിന് പോലും പ്രതിസന്ധി നേരിട്ടു. യൂസർമാർക്ക് വെരിഫിക്കേഷൻ കോഡുകൾ അയക്കാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന് സിഗ്നൽ അധികൃതരും വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.