Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Signal messaging platform stops working as downloads surge
cancel
Homechevron_rightTECHchevron_rightTech Newschevron_right'എല്ലാവർക്കും...

'എല്ലാവർക്കും സ്വാഗതം'; ഡൗണായ വാട്​സ്​ആപ്പിനെ ട്രോളി സിഗ്നൽ

text_fields
bookmark_border

വെള്ളിയാഴ്​ച്ച രാത്രി 11 മണിയോടെയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ ആപ്പുകളായ വാട്​സ്​ആപ്പ്​, ഇൻസ്റ്റഗ്രാം, ഫേസ്​ബുക്ക്​ എന്നിവ ലോകമെമ്പാടുമായി അൽപ്പ നേരത്തേക്ക്​ പ്രവർത്തനം നിലച്ചത്​. ആളുകൾ ട്വിറ്ററടക്കമുള്ള മറ്റ്​ പ്ലാറ്റ്​ഫോമുകളിൽ എന്താണ്​ സംഭവിച്ചതെന്നറിയാതെ ആശങ്കകൾ വ്യാപകമായി പങ്കുവെച്ചിരുന്നു. 45 മിനിറ്റ്​ മാത്രമാണ് പ്രശ്നം നേരിട്ടതെന്നും സാങ്കേതിക പ്രശ്നങ്ങളാണ് പണിമുടക്കിന് പിന്നിലെന്നും ഫേസ്ബുക്ക് വക്താവ് മാധ്യമങ്ങളോട്​ വ്യക്​തമാക്കിയിരുന്നുവെങ്കിലും മൂന്ന് ആപ്പുകളും പണിമുടക്കിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇത് വരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ, വാട്​സ്​ആപ്പിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും അവരുടെ മാതൃകമ്പനിയായ ഫേസ്​ബുക്കിന്‍റെയും പ്രവർത്തനം തടസ്സപ്പെട്ടതിന്​ മെസ്സേജിങ്​ ആപ്പായ സിഗ്നൽ നൽകിയ പ്രതികരണം ശ്രദ്ധ നേടുകയാണ്​. മൂന്ന്​ ആപ്പുകളും നിലച്ച്​​ നിമിഷങ്ങൾക്ക്​ ശേഷമാണ്​ സിഗ്നൽ ട്വിറ്ററിലൂടെ പ്രതികരണമറിയിച്ചത്​. വാട്​സ്​ആപ്പിനിട്ട്​ ഒരു കൊട്ട്​ കൊടുത്ത സിഗ്നൽ, എല്ലാവരെയും തങ്ങളുടെ ആപ്പിലേക്ക്​ ക്ഷണിക്കാനും മറന്നില്ല. തടസ്സം പരിഹരിക്കാൻ പ്രവർത്തിക്കുന്നവർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പരിഹാസരൂപേണ പറഞ്ഞു.

'സിഗ്നൽ രജിസ്​ട്രേഷനുകൾ മേൽക്കൂരയും കടന്ന്​ ഉയരുകയാണ്​. എല്ലാവരേയും സ്വാഗതം ചെയ്യുന്നു. വാട്​സ്​ആപ്പിന്‍റെ തകരാർ പരിഹരിക്കാൻ പ്രവർത്തിക്കുന്നവർക്കെല്ലാം ഐക്യദാർഢ്യം. ആരെങ്കിലും 'വാരാന്ത്യ പ്രവർത്തനരഹിത സമയത്തിനായി (down time) കാത്തിരിക്കുന്നു' എന്ന്​ പറയു​േമ്പാൾ, ടെക്​നോളജി വ്യവസായത്തിന്​ പുറത്തുള്ളവർക്ക്​ അത്​ എത്രമാത്രം വിചിത്രമാണെന്ന്​ ഒരിക്കലും പറഞ്ഞാൽ മനസിലാവില്ല. -സിഗ്നൽ ട്വീറ്റ്​ ചെയ്​തു.

വാട്​സ്​ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങൾക്ക്​ പിന്നാലെ, ഏറ്റവും നേട്ടമുണ്ടാക്കിയ ആപ്പാണ്​ സിഗ്നൽ. കോടിക്കണക്കിന്​ പുതിയ യൂസർമാരെ ​സ്വന്തമാക്കിയ അവർ നിലവിൽ ടെലിഗ്രാമിനും വാട്​സ്​ആപ്പിനുമൊപ്പം ലോകത്തിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന മൂന്ന്​ മെസ്സേജിങ്​ ആപ്പുകളിൽ ഒന്നായി മാറിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppWhatsApp DownInstagramfacebookSignal App
News Summary - Signal trolls after global WhatsApp outage
Next Story