ട്രംപ് നിരോധിക്കുമെന്ന് പറഞ്ഞു; ചൈനയുടെ 'വിചാറ്റ്' ആപ്പിന് അമേരിക്കയിൽ വൻ ഡിമാൻറ്
text_fields
ചൈനീസ് മെസ്സേജിങ് ആപ്പായ വിചാറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കക്കാർ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പാണ്. എന്തെങ്കിലും ഒാഫർ നൽകുന്നത് കൊണ്ടോ, പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചത് കൊണ്ടോ അല്ല, മറിച്ച് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വിചാറ്റ് നിരോധിക്കുമെന്ന ഭീഷണിയുമായി എത്തിയിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയിൽ ആപ്പിന് ഡിമാൻറ് വർധിച്ചിരിക്കുന്നത്.
ആഗസ്ത് ഏഴാം തീയതിയായിരുന്നു ട്രംപ് ടെൻസെൻറ്, ബൈറ്റ് ഡാൻസ് തുങ്ങിയ വമ്പൻ ചൈനീസ് കമ്പനികളുമായി യു.എസിലെ ആരും ഒരു ഇടപാടും നടത്താൻ പാടില്ലെന്ന് ഉത്തരവിട്ടത്. കൂടെ അവരുടെ ആപ്പുകളും നിരോധിച്ചേക്കുമെന്ന സൂചനയും നൽകി. ടിക് ടോകിെൻറയും വിചാറ്റിെൻറയും ഉടമകളാണ് ഇരു കമ്പനികളും. എന്നാൽ, ട്രംപിെൻറ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ഏഴോളം ദിവസങ്ങളായി വിചാറ്റിെൻറ ഡൗൺലോഡ് അമേരിക്കയിൽ വർധിച്ചത് 41 ശതമാനമാണ്.
അമേരിക്കയിൽ വിചാറ്റ് ആണെങ്കിൽ ചൈനയിൽ ഇപ്പോൾ ട്രെൻഡിങ് സിഗ്നൽ എന്ന മെസ്സേജിങ് ആപ്പാണ്. സിഗ്നൽ ആപ്പ് ഡൗൺലോഡ് ചൈനയിൽ 90 ശതമാനമാണ് മുമ്പത്തേക്കാൾ വർധിച്ചത്. വ്യക്തി വിവരങ്ങളുടെ സുരക്ഷയാണ് സിഗ്നൽ ആപ്പിെൻറ പ്രത്യേകത. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളേക്കാളും സുരക്ഷിതമായതിനാൽ, അമേരിക്കയിലും ആപ്പ് വ്യാപകമായി ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ട്.
എല്ലാ മെസ്സേജിങ് ആപ്പുകളും നിരോധിച്ചാൽ തങ്ങളുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരം ഇല്ലാതാവുമെന്ന ഭയം അമേരിക്കയിലെ ചൈനീസ് പൗരൻമാർക്കുണ്ട്. ചൈനയിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം എന്നീ ആപ്പുകൾക്ക് നിരോധനമുണ്ട്. അതിനാൽ, അവയിലൂടെയുള്ള ചാറ്റിങ്ങും അസാധ്യമാണ്. അതിനാൽ പകരക്കാരായ ആപ്ലിക്കേഷനുകളിലേക്ക് ചേക്കേറിക്കൊണ്ടരിക്കുകയാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.