ഹലോ താങ്കൾ മദ്യപിച്ചിട്ടുണ്ട്... സ്മാർട്ട്ഫോണിന് മദ്യപാനികളെ തിരിച്ചറിയാനും സാധിക്കുമെന്ന് പഠനം
text_fields
നമ്മുടെ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഒരു 'ആൾ ഇൻ വൺ' പാക്കേജായി മാറിക്കൊണ്ടിരിക്കുകയാണ്. കയ്യിൽ സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ജീവിതം വളരെ എളുപ്പമാകുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. സ്മാർട്ട്ഫോണുകളിലുള്ള സെൻസറുകൾ ഉപയോക്താക്കൾക്ക് ചെയ്തു തരുന്ന ഉപകാരങ്ങൾ ചില്ലറയല്ല. ഒാരോ സെൻസറുകൾ കൊണ്ടും എന്തൊക്കെ പുതിയ കാര്യങ്ങൾ ചെയ്യിക്കാൻ സാധിക്കുമെന്ന വമ്പൻ പരീക്ഷണങ്ങളിലാണ് ഇൗ മേഖലയിലെ ശാസ്ത്രജ്ഞൻമാർ.
മാനസിക ആരോഗ്യം നിരീക്ഷിക്കാൻ ഗവേഷകർ സ്മാർട്ട്ഫോൺ ഉപയോഗിച്ചതിനെ കുറിച്ച് നാം മുമ്പ് കേൾക്കുകയുണ്ടായി. എന്നാൽ, ഏറ്റവും പുതിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്, ഒരാളുടെ കയ്യിലുള്ള സ്മാർട്ട്ഫോണിന് അയാൾ മദ്യപിച്ചിട്ടുണ്ടോ.. ഇല്ലയോ എന്ന് കണ്ടെത്താൻ കഴിയുമെന്നാണ്. അതും ഫോണിലുള്ള ആക്സിലറോമീറ്റർ സെൻസർ ഉപയോഗിച്ചുകൊണ്ട്. സ്റ്റാൻഫോർഡ്, പിറ്റ്സ്ബർഗ് സർവകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
22 പേരിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഗവേഷകർ തങ്ങളുടെ നിരീക്ഷണം പുറത്തുവിട്ടത്. 92 ശതമാനം സമയത്തും സ്മാർട്ട്ഫോണ് ഉപയോഗിച്ചയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായതായി അവർ ചൂണ്ടിക്കാട്ടുന്നു. മദ്യപിക്കാത്തവരും അൽപ്പം മദ്യം കഴിച്ചവരും നടക്കുന്നതും അമിതമായി മദ്യപിച്ചവർ നടക്കുന്നതും വ്യത്യസ്ത രീതിയിൽ ആയിരിക്കും. അമിത മദ്യപാനിയുടെ ആടിയാടിയുള്ള നടത്തം നമ്മുടെ ആക്സിലറോമീറ്റർ സെൻസറിലൂടെ ഫോൺ മനസിലാക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഫോൺ പുറകിൽ കെട്ടിവെച്ചായിരുന്നു 22 പേരിൽ പരീക്ഷണം നടത്തിയത്. വൈകാതെ കയ്യിലും പോക്കറ്റിലും ഫോൺ വെച്ചുകൊണ്ട് പുതിയ സംവിധാനം പരീക്ഷിക്കുമെന്നും മുതിർന്ന ഗവേഷകൻ അറിയിച്ചിട്ടുണ്ട്. എന്തായാലും ഭാവിയിൽ അമിത മദ്യപാനികളെ കാർ ഒാടിക്കുന്നതിൽ നിന്ന് വരെ ചിലപ്പോൾ സ്മാർട്ട്ഫോണിന് വിലക്കാൻ സാധിക്കും. അല്ലെങ്കിൽ പൊലീസിനോ കുടുംബക്കാർക്കോ സന്ദേശം നൽകാനുള്ള സംവിധാനവും വന്നേക്കാം. ഗവേഷണം വിജയകരമായി പൂർത്തിയായാൽ റോഡ് അപകടങ്ങൾ കുറക്കാനുള്ള മറ്റൊരു മാർഗമാണ് തെളിഞ്ഞുവരുന്നത്. പക്ഷെ മദ്യപാനികൾ ഫോൺ ഉപയോഗിക്കണമെന്നുമാത്രം...
ഫോണിലെ സെൻസറുകളും അവയുടെ ഉപയോഗവും പരിചയപ്പെട്ടാലോ...
ഫോൺ തിരിച്ചും മറിച്ചും പിടിക്കുേമ്പാൾ സ്ക്രീൻ അതേ രീതിയിലേക്ക് റൊേട്ടറ്റ് ചെയ്യുന്നതിനായി സഹായിക്കുന്ന ആക്സിലറോമീറ്റർ സെൻസർ, നമ്മുടെ ചുറ്റുപാടുമുള്ള വെളിച്ചത്തിന് അനുസരിച്ച് ഫോൺ സ്ക്രീനിെൻറ തെളിച്ചം ക്രമീകരിക്കുന്ന ആമ്പിയൻറ് ലൈറ്റ് സെൻസർ, കോൾ അറ്റൻറ് ചെയ്യാനായി ഫോൺ ചെവിക്കടുത്തേക്ക് കൊണ്ടുപോവുേമ്പാൾ സ്ക്രീൻ താനെ ഒാഫ് ചെയ്യാൻ സഹായിക്കുന്ന പ്രോക്സിമിറ്റി സെൻസർ, ജി.പി.എസ് സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനും വെർച്വൽ റിയാലിറ്റി ആസ്വദിക്കാനും പനോരമിക് നാവിഗേഷനും 3ഡി ഫോേട്ടാഗ്രഫിക്കും സഹായിക്കുന്ന ജൈറോസ്കോപ്പ് സെൻസർ,
തെക്കും വടക്കും പടിഞ്ഞാറും കൃത്യമായി കാണിച്ചു തരുന്ന കോമ്പസ് സെൻസർ, ഭീമൻ കെട്ടിടത്തിനകത്തോ, ബ്രിഡ്ജിന് താഴെയോ ആയിരിക്കുേമ്പാഴും നമ്മുടെ ലൊക്കേഷൻ കൃത്യമായി കാണിച്ചുതരുന്ന ബാരോമീറ്റർ സെൻസർ, വിരലടയാളം വെച്ച് സക്രീൻ അൺ ലോക്ക് ചെയ്യാൻ സഹായിക്കുന്ന ഫിംഗർ പ്രിൻറ് സെൻസർ, ഫ്ലിപ് കവറുകൾ അടക്കുേമ്പാൾ ഫോൺ സ്ക്രീൻ തനിയെ ഒാഫാവുകയും തുറക്കുേമ്പാൾ ഉണരുകയും ചെയ്യാൻ സഹായിക്കുന്ന ഹാൾ എഫക്ട് സെൻസർ, നമ്മുടെ കയ്യിലെ ആറിഞ്ച് വലിപ്പമുള്ള സ്മാർട്ട്ഫോണിൽ വിരുതൻമാർ ഒളിപ്പിച്ചുവച്ചിരിക്കുന്ന വിദ്യകളിൽ ചിലത് മാത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.