സോഫ്റ്റ്വെയർ എൻജിനീയർ നിക്കണോ, പോണോ?
text_fieldsവമ്പൻമാർ പറയുന്നു:
എ.ഐ കാലത്തെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ്, സോഫ്റ്റ്വെയർ എൻജിനീയറിങ് ഒരു മികച്ച കരിയറായി നിലനിൽക്കുമോ എന്നത്. ടെക് മേഖലയിലെ വമ്പൻമാർ പലരും പറയുന്നത്, ഈ മേഖലയിൽ വലിയൊരു മാറ്റം വരുമെന്നാണ്. സോഫ്റ്റ്വെയർ പ്രഫഷണൽസിന്റെ ആവശ്യം കുറയുമെന്നതു മുതൽ കോഡ് എഴുത്തിൽ സമൂല മാറ്റം എന്നു വരെ പലരും പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ ടെക് ലോകത്തെ ഏതാനും പ്രമുഖർക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് നോക്കാം:
എ.ഐ അവതരിച്ചു തുടങ്ങിയ ഇക്കാലത്ത് സോഫ്റ്റ്വെയർ എൻജിനീയർമാർ വളരെയേറെ ഉൽപാദനക്ഷമതയുള്ളവരായിരിക്കും. എന്നാൽ, അൽപം കഴിഞ്ഞ് ഒരു ഘട്ടമെത്തുമ്പോൾ നമുക്ക് കുറച്ചു പേരെ മാത്രം മതിയാകും’’
സാം ആൾട്ട്മാൻ (ഓപൺ എ.ഐ സി.ഇ.ഒ)
കോഡിങ്ങിന്റെ 90 ശതമാനവും എഴുതാൻ കഴിയുന്ന എ.ഐ മോഡലുകളെ, മൂന്നു മുതൽ ആറു മാസം കൊണ്ട് ഞങ്ങൾ അവതരിപ്പിക്കും. 12 മാസം കൊണ്ട് ഒരു പക്ഷെ എല്ലാ കോഡുകളും എ.ഐ എഴുതുന്ന ലോകത്തായിരിക്കും നാം’’
ഡാരിയോ അമോദെയ് (അന്ത്രോപിക് സി.ഇ.ഒ)
ഗൂഗ്ളിന്റെ നാലിലൊന്നിലധികം കോഡുകളും ഇപ്പോൾ എ.ഐ ആണ് തയാറാക്കുന്നത്. എന്നാൽ ഇത് പരിശോധിക്കുന്നത് മനുഷ്യ എൻജിനീയർമാരാണ്.’’
സുന്ദർ പിച്ചൈ (ഗൂഗ്ൾ സി.ഇ.ഒ)
മികച്ച എ.ഐ ഏജന്റുകൾ വരുന്നതോടെ കോഡ് എഴുത്ത് പഠിക്കുന്നത് വെറുതെ സമയം കളയലാണ്. എങ്ങനെ ചിന്തിക്കണമെന്നും പ്രശ്നങ്ങൾ എങ്ങനെ വേർതിരിക്കണമെന്നുമാണ് പഠിക്കേണ്ടത്. മെഷിനുമായി എങ്ങനെ വ്യക്തമായി ആശയവിനിമയം നടത്തണമെന്നും പഠിക്കണം’’
അംജദ് മസ്സാദ് (റെപ്ലിറ്റ് സി.ഇ.ഒ)
ഒരു സോഫ്റ്റ്വെയർ വികസിപ്പിക്കാൻ എൻജിനീയർ ആവേണ്ടതില്ലാത്ത അവസ്ഥയൊന്ന് ചിന്തിച്ചുനോക്കൂ. തങ്ങൾക്കുവേണ്ടി അടിസ്ഥാന ജോലികൾ നിർവഹിക്കുന്ന എ.ഐ ജോലിക്കാരുടെ മാനേജർമാരായിരിക്കും ഇനി ജനങ്ങൾ’’
കെവിൻ വീൽ (ഓപൺ എ.ഐ ചീഫ് പ്രോഡക്റ്റ് ഓഫിസർ)
മനുഷ്യർ കോഡ് എഴുതുംപോലെ എ.ഐക്ക് പറ്റില്ല. അഞ്ചു വർഷം കൊണ്ട് 95% എ.ഐ ഏറ്റെടുത്താലും സങ്കീർണമായവക്ക് മനുഷ്യൻ തന്നെ വേണ്ടിവരും’’
കെവിൻ സ്കോട്ട് (മൈക്രോസോഫ്റ്റ് സി.ടി.ഒ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.