ഗൂഗ്ൾ അസിസ്റ്റൻറും അലക്സയും സിരിയും സപ്പോർട്ട് ചെയ്യുന്ന ഇയർബഡ്സുമായി സോണി ഇന്ത്യയിൽ
text_fieldsപുതിയ ട്രൂ വയർലെസ് ഇയർബഡ്സുമായി സോണി ഇന്ത്യയിൽ. ഡബ്ല്യു.എഫ്-എച്ച്800 എന്ന മോഡലാണ് കിടിലൻ ഫീച്ചറുകളുമായി അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം ഗൂഗ്ൾ അസിസ്റ്റൻറ്, അലെക്സ, സിരി എന്നീ വോയ്സ് അസിസ്റ്റൻറുകൾ സപ്പോർട്ട് ചെയ്യുന്ന ഇയർബഡ്സ് എന്ന പ്രത്യേകതയും ഡബ്ല്യു.എഫ്-എച്ച്800നുണ്ട്. വ്യത്യസ്തവും സുന്ദരവുമായ ഡിസൈനിലാണ് നിർമാണം.
14,990 രൂപക്ക് ഇന്ത്യയിലെത്തിയ ഇയർബഡ്സ് ഫ്ലിപ്കാർട്ടിലും സോണി റീെട്ടയിൽ സ്റ്റോറുകളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നിലവിൽ കറുത്ത കളറുള്ള ഒറ്റ മോഡലാണ് സോണി പുറത്തിറക്കിയിരിക്കുന്നത്. ഇയർബഡ്സ് ഉൾകൊള്ളുന്ന കെയ്സിൽ നിന്നും രണ്ട് തവണ ഫുൾ ചാർജ് ചെയ്യാവുന്നതാണ്. ഒറ്റ ചാർജിൽ എട്ട് മണിക്കൂർ ഉപയോഗിക്കാൻ കഴിയും. പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 70 മിനിറ്റ് ഉപയോഗിക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഡൗൺലോഡ് ചെയ്തു വെക്കുന്ന പാട്ടുകളും മ്യൂസിക് സ്ട്രീമിങ് ആപ്പുകളിൽ കംപ്രെസ് ചെയ്തിട്ടുള്ള പാട്ടുകളും കൂടുതൽ മികവോടെ കേൾക്കാനായി ഡിജിറ്റൽ സൗണ്ട് എൻഹാൻസ്മെൻറ് എഞ്ചിൻ HX (DSEE HX) െൻറ പിന്തുണയും സോണിയുടെ ഡബ്ല്യു.എഫ്-എച്ച്800ലുണ്ട്. 6 എംഎം ഉള്ള നിയോഡിമിയം ഡ്രൈവറും പത്ത് മീറ്റർ വരെ കണക്ഷൻ പോകാതെ സഹായിക്കുന്ന ബ്ലൂട്ടൂത്ത് 5.0യുടെ പിന്തുണയും നൽകിയിരിക്കുന്നു. SBC, AAC എന്നീ ഒാഡിയോ ഫോർമാറ്റുകൾ പ്ലേ ചെയ്യാൻ പറ്റുമെങ്കിലും ഉയർന്ന LDAC ഫോർമാറ്റിലുള്ള പാട്ടുകൾ കേൾക്കാൻ സാധിക്കില്ല. വാട്ടർ പ്രൂഫിങ്, ആക്ടീവ് നോയ്സ് കാൻസിലേഷൻ സപ്പോർട്ട് എന്നിവയില്ലാത്തതും പോരായ്മയാണ്. എന്നാൽ, ഒാേട്ടാമാറ്റിക് എ.െഎ നോയ്സ് കാൻസിലേഷൻ തങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സോണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.