സോറ റെഡി!
text_fieldsടെക്സ്റ്റുകളെ വിഡിയോയിലേക്ക് മാറ്റാൻ കഴിയുന്ന ‘സോറ’ എന്ന എ.ഐ ടൂൾ റെഡി. ഓപൺ എ.ഐ കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ‘സോറ’യുടെ ലോഞ്ചിങ് അടുത്ത തിങ്കളാഴ്ച നടക്കും. sora.com എന്ന വിലാസത്തിൽ ഈ വിഡിയോ ജനറേറ്റിങ് ടൂൾ ലഭ്യമാകും. ചാറ്റ് ജി.പി.ടി പ്ലസ്, പ്രോ ഉപയോക്താക്കൾക്കും സോറ ലഭിക്കും.
സോറയുടെ സേവനം സൗജന്യമല്ല. ചാറ്റ് ജി.പി.ടി പ്ലസ് ഉപയോക്താക്കൾക്ക് പ്രതിമാസം 20 ഡോളറാണ് ഈടാക്കുന്നത്. ഇതുവെച്ച്, 50 വിഡിയോ തയാറാക്കാം. പരമാവധി 20 സെക്കൻഡ് ആയിരിക്കും വിഡിയോ ദൈർഘ്യം. ഫിലിം സ്റ്റുഡിയോകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമൊക്കെയായി കഴിഞ്ഞ ഫെബ്രുവരി മുതൽ തന്നെ ‘സോറ’ ലഭ്യമാക്കിയിരുന്നു.
വിഡിയോയുടെ ചെറുമാതൃകകൾ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ മുതൽതന്നെ പലതരത്തിലുള്ള ആശങ്കകളും പുറത്തുവരുകയുണ്ടായി. സുരക്ഷാ പ്രശ്നങ്ങളും ചലച്ചിത്രമേഖലയിലടക്കം സംഭവിക്കാൻ സാധ്യതയുള്ള ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയവരുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.