സ്പാം കാളുകൾ ശല്യപ്പെടുത്തില്ല; തടയാൻ മാർഗനിർദേശങ്ങൾ വരുന്നു
text_fieldsസ്പാം കോളുകൾ തലവേദനയായി മാറാത്തവരില്ല. ഒരേ ഫോണിൽ ദിവസവും പല നമ്പറുകളിൽനിന്ന് ഇത്തരം കാൾ എത്തുമ്പോൾ േബ്ലാക്ക് ചെയ്യലും പൂർണമായി ഫലം കാണാറില്ല. എന്നാൽ, ഇത്തരം കാളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കാനും തടയാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയാറായതായാണ് റിപ്പോര്‍ട്ട്.
സ്പാം കാളുകള്‍ തടയാൻ ട്രായിയും ടെലികോം വകുപ്പും സ്വീകരിച്ച നടപടികള്‍ക്ക് കാര്യമായ ഫലം കാണാനായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി 2024ന്റെ തുടക്കത്തിൽ, ഫോണ്‍ വിളിക്കുന്നവരുടെ പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ട്രായ് ടെലികോം കമ്പനികള്‍ക്കും സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മാർഗനിർദേശങ്ങൾ തയാറാക്കുന്നതിലേക്ക് കടന്നത്.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന ഉപയോഗം, ആവശ്യമായതും അനാവശ്യവുമെന്ന രീതിയിൽ കാളുകളെ വേര്‍തിരിക്കൽ, നിയമലംഘനം തടയൽ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് മാര്‍ഗനിര്‍ദേശങ്ങൾ.
ഉപഭോക്തൃകാര്യ മന്ത്രാലയം രൂപവത്കരിച്ച കമ്മിറ്റി, സെക്രട്ടറി നിധി ഖാരേയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സ്പാം കാൾ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്, ബി.എസ്.എന്‍.എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവയുടെ പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. ഫെബ്രുവരിയിലാണ് ഉപഭോക്തൃ മന്ത്രാലയം കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാൻ സബ് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.