യുക്രെയ്ന്‍ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിലെ ഓഫീസ് അടച്ചുപുട്ടുന്നതായി സ്‌പോട്ടിഫൈ
text_fieldsമ്യൂസിക് സ്ട്രീമിംഗ് ഭീമനായ സ്‌പോട്ടിഫൈ റഷ്യയിലെ തങ്ങളുടെ ഓഫീസ് അടച്ചുപൂട്ടുന്നതായി ബുധനാഴ്ച അറിയിച്ചു. റഷ്യൻ ഭരണകൂടം സ്പോൺസർ ചെയുന്ന ഉള്ളടക്കവും സ്‌പോട്ടിഫൈയുടെ സേവനത്തിൽ നിന്ന് നീക്കം ചെയ്യും. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് സ്‌പോട്ടിഫൈ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പോഡ്‌കാസ്റ്റുകൾ പരിശോധിച്ചതായും റഷ്യൻ ഭരണകൂടത്തിന്‍റെ ഉടമസ്ഥതയിലുള്ള മീഡിയ ഔട്ട്‌ലെറ്റുകളുടെ പോഡ്‌കാസ്റ്റുകൾ കണ്ടെത്താനുള്ള സാധ്യത പരിമിതപ്പെടുത്തിയതായും സ്‌പോട്ടിഫൈ പറഞ്ഞു. റഷ്യന്‍ വാർത്താചാനലുകളായ ആർ.ടി, സ്പുട്‌നിക് തുടങ്ങിയ വാർത്താഔട്ട്‌ലെറ്റുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഈയാഴ്ചയുടെ തുടക്കത്തിൽ തന്നെ ഒഴിവാക്കിയതായും കമ്പനി കൂട്ടിച്ചേർത്തു.
എന്നാൽ റഷ്യയിലെ ഉപയോക്താക്കൾക്ക് ആഗോള വിവരങ്ങൾ ലഭ്യമാക്കുന്നതിന് സ്പോട്ടിഫെയുടെ സേവനം രാജ്യത്ത് തുടരുമെന്നും സ്പോട്ടിഫൈ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.