ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വിഡിയോയും ക്രിയേറ്റര്‍മാരേയും പ്രഖ്യാപിച്ച് യൂട്യൂബ്
text_fieldsകൊച്ചി: ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ വീഡിയോകളും ജനപ്രിയ ക്രിയേറ്റര്‍മാരെയും കലാകാരന്മാരെയും പ്രഖ്യാപിച്ച് യൂട്യൂബ്. ഏറ്റവും ട്രെന്‍ഡിംഗായ വീഡിയോകള്‍, ഏറ്റവും ശ്രദ്ധേയമായ സംഗീത വീഡിയോകള്‍, മികച്ച ഷോര്‍ട്ട്‌സ്, മികച്ച 20 ബ്രേക്കൗട്ട് ക്രിയേറ്റര്‍മാര്‍, മികച്ച വനിതാ ബ്രേക്ക്ഔട്ട് ക്രിയേറ്റര്‍മാര്‍, മികച്ച ക്രിയേറ്റര്‍മാര്‍ എന്നിവയുള്‍പ്പെടെയുള്ളവരുടെ ലിസ്റ്റുകള്‍ ആണ് പ്രസിദ്ധീകരിച്ചത്.
ഏജ് ഓഫ് വാട്ടര്‍, സസ്ത ഷാര്‍ക് ടാങ്ക്, ഇന്ത്യന്‍ ഫുഡ് മാജിക് തുടങ്ങിയ വീഡിയോകളാണ് ഏറ്റവും ട്രെന്‍ഡിങ് ആയിട്ടുള്ള വീഡിയോകള്‍. പുഷ്പയിലെ ശ്രീവള്ളി എന്ന മ്യൂസിക് വീഡിയോ ആണ് ട്രെന്‍ഡില്‍ ഏറ്റവും മുന്നിലുള്ളത്. പുഷ്പയിലെ തന്നെ സാമി സാമി എന്ന ഗാനവും ആദ്യത്തെ മൂന്ന് ട്രെന്‍ഡിങ് മ്യൂസിക് വീഡിയോയില്‍ ഇടംപിടിച്ചു.
ഷോര്‍ട്‌സ് ബ്രേക്ക്, അക്ഷയ് നഗ്‌വാഡിയ, ഗുല്‍ഷന്‍ കല്‍റ എന്നിവരാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്രിയേറ്റര്‍മാര്‍. ഹര്‍ഷന്‍ സായി, അങ്കിത ബാവ്‌സര്‍, പ്രഷു ബേബി എന്നിവരാണ് ആദ്യത്തെ മൂന്ന് ബ്രേക്ക് ഔട്ട് ക്രിയേറ്റര്‍മാര്‍. ജാന്‍വി പട്ടേല്‍, പ്രിയാല്‍ കുക്ക്‌രേജ, ദീപാലി മാര്‍ക്കം എന്നിവരാണ് വനിതാ ബ്രേക്ക് ഔട്ട് ക്രിയേറ്റര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.