Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightബ​​ഹി​​രാ​​കാ​​ശ...

ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​ത്തി​​ൽ കു​​ടു​​ങ്ങിയത് എട്ട് മാസം; ഒടുവിൽ ഭൂമിയിലേക്ക് മടങ്ങാൻ ഒരുങ്ങി സു​നി​ത വി​ല്യം​സ്

text_fields
bookmark_border
ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​ത്തി​​ൽ കു​​ടു​​ങ്ങിയത് എട്ട് മാസം; ഒടുവിൽ ഭൂമിയിലേക്ക് മടങ്ങാൻ ഒരുങ്ങി സു​നി​ത വി​ല്യം​സ്
cancel
camera_alt

സു​നി​ത വി​ല്യം​സ്

വാ​ഷി​ങ്ട​ൺ: ആ​റ് ദി​വ​സ​​ത്തെ ദൗ​ത്യ​ത്തി​ന് പു​റ​പ്പെ​ട്ട് എ​​ട്ടു​മാ​​സ​​മാ​​യി അ​​ന്താ​​രാ​​ഷ്ട്ര ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​ത്തി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന സു​​നി​​ത വി​​ല്യം​​സും ബു​​ച്ച് വി​​ൽ​​മോ​റും മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​വ​രു​ടെ മ​​ട​​ക്ക​​യാ​​ത്ര സം​​ബ​​ന്ധി​​ച്ച അ​​നി​​ശ്ചി​​ത​​ത്വം ​നീ​​ങ്ങി. ഇ​​ലോ​​ൺ മ​​സ്കി​​ന്റെ സ്​​​പേ​​സ് എ​​ക്സ് ക്രൂ ​​ഡ്രാ​​ഗ​​ൺ എ​ൻ​ഡ​വ​ർ വാ​ഹ​ന​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും ഭൂ​​മി​​യി​ൽ തി​രി​ച്ചെ​​ത്തു​​ക.

മാ​​ർ​​ച്ച് 12ന് ​​എ​ൻ​ഡ​വ​ർ ഭൂ​​മി​​യി​​ൽ​​നി​​ന്ന് കു​​തി​​ക്കും. മാ​​ർ​​ച്ച് 20ഓ​​ടെ സു​​നി​​ത​​ക്ക് ഭൂ​​മി​​യി​​​ലെ​​ത്താ​​നാ​​കും. നേ​​ര​​ത്തേ നി​​ശ്ച​​യി​​ച്ച​​ത​​നു​​സ​​രി​​ച്ച്, മാ​​ർ​​ച്ച് 25നാ​​യി​​രു​​ന്നു പേ​ട​കം ഭൂ​​മി​​യി​​ൽ​​നി​​ന്ന് പു​​റ​​പ്പെ​​ടേ​​ണ്ടി​യി​​രു​​ന്ന​​ത്. ആ​നി മ​ക്ലെ​യി​ൻ, നി​ക്കോ​ൾ അ​യേ​ഴ്സ്, ത​കു​യ ഒ​നി​ഷി, കി​റി​ൽ പെ​സ്കോ​വ് എ​ന്നി​വ​രെ വ​ഹി​ച്ച് അ​​ന്താ​​രാ​​ഷ്ട്ര ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​ത്തി​ലേ​ക്ക് പോ​കു​ന്ന എ​ൻ​ഡ​വ​റി​ൽ വി​ല്യം​സും വി​ൽ​മോ​റും നി​ക്ക് ഹേ​ഗും അ​ല​ക്സാ​ണ്ട​ർ ഗോ​ർ​ബു​നോ​വും മ​ട​ങ്ങും.

സു​നി​ത​യും വി​ൽ​മോ​റും ജൂ​ൺ അ​ഞ്ചി​നാ​ണ്‌ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക്‌ പു​റ​പ്പെ​ട്ട​ത്‌. ബോ​യി​ങ്‌ സ്റ്റാ​ർ ലൈ​ന​ർ പേ​ട​ക​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ജൂ​ണ്‍ 13ന് ​മ​ട​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ല്‍ സ്റ്റാ​ര്‍ലൈ​ന​ര്‍ പേ​ട​ക​ത്തി​ന്റെ ത്ര​സ്റ്റ​റു​ക​ള്‍ക്കു​ണ്ടാ​യ ത​ക​രാ​റു​ക​ളും ഹീ​ലി​യം ചോ​ര്‍ച്ച​യും കാ​ര​ണം മ​ട​ക്കം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space XInternational Space StationSunita WilliamsNASA
News Summary - Stranded In Space For 8 Months, Sunita Williams, Butch Wilmore To Return To Earth in March
Next Story