മന്ത്രിയുടെ അക്കൗണ്ട് വിലക്കിയ നടപടി; ട്വിറ്ററിനെ കുറ്റപ്പെടുത്തില്ലെന്ന് –തരൂർ
text_fieldsന്യൂഡൽഹി: മന്ത്രി രവിശങ്കർ പ്രസാദിെൻറ അക്കൗണ്ട് താൽക്കാലികമായി വിലക്കിയ നടപടിയിൽ ട്വിറ്ററിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ശശി തരൂർ എം.പി. മന്ത്രിക്ക് ഉണ്ടായ അനുഭവം തനിക്കും ഉണ്ടായി. അമേരിക്കൻ ഡിജിറ്റൽ മിലനിയം പകർപ്പവകാശ നിയമ നടത്തിപ്പുകാർ അമിതാവേശത്തോടെയാണ് പ്രവർത്തിക്കുന്നത്. പകർപ്പവകാശമുള്ള ബോണിഎം ഗാനം 'റാസ്പുടിൻ' വിഡിയോ ഉൾപ്പെടുന്നതിെൻറ പേരിലാണ് തെൻറ ട്വീറ്റ് ഡിലീറ്റ് ചെയ്തത്. നടപടികൾ പൂർത്തിയാക്കി പിന്നീട് അക്കൗണ്ട് അൺലോക് ചെയ്തു.
അതുെകാണ്ട് ട്വിറ്ററിനെ താൻ കുറ്റപ്പെടുത്തില്ല. അക്കൗണ്ട് ലോക് ചെയ്യുന്നത് തനിക്കും സന്തോഷമുള്ള കാര്യമല്ല. എന്നാൽ മന്ത്രി രവിശങ്കർ പ്രസാദിനെപ്പോലെ, അവരുടെ നടപടിയിൽ പ്രത്യേക ലക്ഷ്യങ്ങൾ ആരോപിക്കാനില്ല. പരാതിയിൽ കഴെമ്പാന്നും ഇല്ലെങ്കിലും അമേരിക്കൻ ഡി.എം.സി.എ നിയമപ്രകാരം നോട്ടീസ് കിട്ടിയാൽ ശരിക്കും അവർക്ക് മറ്റു വഴിയൊന്നുമില്ല. മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് താൻ അധ്യക്ഷനായ പാർലമെൻറ് സമിതി ട്വിറ്ററിനോട് വിശദീകരണം തേടുമെന്നും തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.