പാട്ടുകൾ അടിച്ചുമാറ്റുന്നു; റൊപോസൊക്കെതിരെ കേസ് കൊടുത്ത് ടി-സീരീസ്
text_fieldsടിക്ടോകിന് പകരക്കാരനായി ഇന്ത്യൻ കമ്പനിയെന്ന ലേബലിൽ എത്തിയ ഷോട്ട് വിഡിയോ ആപ്പ് റൊപോസൊക്കെതിരെ കേസ് ഫയൽ ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് റെക്കോർഡ് ലേബലും സിനിമാ നിർമാണ കമ്പനിയുമായി ടി-സീരീസ്. പകർപ്പാവകാശ ലംഘനത്തിെൻറ പേരിലാണ് ഡൽഹി ഹൈകോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്.
റൊപോസൊ ആപ്പ് തങ്ങളുടെ മ്യൂസിക് നിയമ വിരുദ്ധമായി അവരുടെ ലൈബ്രറിയിൽ ഉൾപ്പെടുത്തുകയും യൂസർമാർക്ക് ടി-സീരീസിെൻറ ഉള്ളടക്കം ആപ്പിൽ അപ്ലോഡ് ചെയ്താൽ പണം നൽകുകയും ചെയ്യുകയാണെന്നും ടി-സീരീസ് പ്രസിഡൻറ് നീരജ് കല്യാൺ പറഞ്ഞതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഉപയോക്താക്കളുടെ ഫോണുകളിലുള്ള പാട്ടുകൾ റൊപോസൊ അവരുടെ സംഗീത ഉള്ളടക്കം വർധിപ്പിക്കാനായി ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ട്. ടി-സീരീസിന് അവകാശമുള്ള പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും അവരുടെ സമ്മതമില്ലാതെയാണ് റൊപോസൊ ഉപയോഗിക്കുന്നതെന്നും ടി-സീരീസ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ടി-സീരീസിെൻറ പാട്ടുകൾ ഉപയോഗിച്ച് വിഡിയോ പരസ്യങ്ങളും മത്സരങ്ങളും ആപ്പിനുള്ളിലുള്ള ഫിൽട്ടറുകൾ, എഫക്ടുകൾ എന്നിവയും നിർമിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്.
ടൈഗർ ഗ്ലോബൽ, ബെർട്ടിൽസ്മാൻ പോലുള്ള വമ്പൻ ആഗോള ഭീമൻമാരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു കമ്പനി, നിയമങ്ങളെ കുറിച്ച് ബോധവാൻമാരാകാണമെന്നും ടി-സീരീസ് തലവൻ കൂട്ടിച്ചേർത്തു. എത്രയും പെട്ടന്ന് തങ്ങളുടെ പാട്ടുകൾ ആപ്പിൽ നിന്നും നീക്കണമെന്നും നിയമപരമായി പാട്ടുകൾ ലഭിക്കണമെങ്കിൽ ലൈസൻസ് എഗ്രീമെൻറ് തങ്ങളുമായി ഒപ്പുവെക്കണമെന്നുമാണ് ടി-സീരീസ് റൊപോസൊയോട് നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.