'പൂച്ചയുടെ സന്തോഷവും ദുഃഖവും അറിയാം'; ആപ്പുമായി കനേഡിയൻ ഡെവലപ്പർമാർ
text_fieldsപൂച്ച സ്നേഹികൾ ഒരുപാടുണ്ട് ഇൗ ലോകത്ത്. എപ്പോഴും തൊട്ടുതലോടിയും വിലകൂടിയ ഭക്ഷണവും കളിപ്പാട്ടങ്ങളും നൽകിയുമൊക്കെ പൂച്ചക്ക് സ്നേഹം നൽകാറുണ്ടെങ്കിലും തങ്ങളുടെ സാമീപ്യത്തിൽ പൂച്ച സന്തോഷവാനാണോ എന്ന് അറിയാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ...? അപ്പോൾ പൂച്ചയുടെ സന്തോഷവും ദുഃഖവും ഉടമകൾക്ക് എങ്ങനെ അറിയാൻ കഴിയും..? എന്നായിരിക്കും ചോദ്യമുയരുക.
എന്നാൽ, അത്തരക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം കനേഡിയൻ ആപ്പ് ഡെവലപ്പർമാർ. നിങ്ങളുടെ പൂച്ച സന്തോഷവാനാണോ എന്ന് അറിയാൻ സഹായിക്കുന്ന ആപ്പാണ് അവർ വികസിപ്പിച്ചിരിക്കുന്നത്. സിൽവെസ്റ്റർ.എ.െഎ എന്ന അനിമൽ ഹെൽത്ത് ടെക്‌നോളജി കമ്പനി വികസിപ്പിച്ചെടുത്ത ആപ്പിെൻറ പേര് ടാബ്ലി (Tably) എന്നാണ്.
ഫോണിലെ കാമറ ഉപയോഗിച്ചാണ് പൂച്ചയുടെ വികാരം കണ്ടുപിടിക്കുന്നതെന്ന് ആപ്പ് ഡെവലപ്പർമാർ വ്യക്തമാക്കുന്നു. 'പൂച്ചയുടെ ചെവി, തല എന്നിവയുടെ സ്ഥാനം, കണ്ണുകളുടെ ഇറുക്കം, മൂക്കിെൻറയും വായുടെയും ഭാവ വ്യത്യാസങ്ങൾ, പൂച്ചമീശയുടെ നീക്കങ്ങൾ, തുടങ്ങിയവ നിർമിത ബുദ്ധിയുടെ സഹായത്തോടെ കാമറയുപയോഗിച്ച് നിരീക്ഷിച്ചാണ് പൂച്ചയുടെ സന്തോഷവും ദുഃഖവുമൊക്കെ കണ്ടെത്തുന്നതെന്ന് ഡെവലപ്പർമാർ സാക്ഷ്യപ്പെടുത്തുന്നു. ''ഇത് പൂച്ചയ്ക്ക് വേദനയുണ്ടോ.. ഇല്ലയോ.. എന്ന് അറിയാൻ മനുഷ്യരെ സഹായിക്കുന്നു.. മെഷീൻ ലേണിംഗും നിരവധി ചിത്രങ്ങളും ഉപയോഗിച്ച് അത് കണ്ടെത്താനാകും വിധം ഒരു മെഷീനെ പരിശീലിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു'' -സിൽവെസ്റ്റർ.എ.െഎയുടെ വെഞ്ച്വർ ലീഡ് മൈക്ക് പ്രീസ്റ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.