ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകാൻ ടാറ്റ
text_fieldsഅങ്ങനെ അമേരിക്കൻ ടെക് ഭീമൻ ആപ്പിളിന് വേണ്ടി ഐഫോണുകൾ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാൻ പോവുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിൾ ഉത്പന്നങ്ങൾ കരാറടിസ്ഥാനത്തിൽ നിർമിച്ചു നൽകുന്ന തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ ഗ്രൂപ്പിന്റെ കീഴിൽ കർണാടകയിൽ പ്രവർത്തിക്കുന്ന നിർമാണശാല വരുന്ന ആഗസ്തോടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. 4,920 കോടി രൂപയിലധികം മൂല്യം വരുന്ന ഫാക്ടറിയാണിത്.
പതിനായിരത്തോളം ജീവനക്കാർ പ്രവർത്തിക്കുന്ന വിസ്ട്രോൺ ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആഗസ്ത് ആദ്യം വിസ്ട്രോണും ടാറ്റയും കരാർ ഒപ്പിട്ടേക്കും. ഒരു വർഷത്തോളം നീണ്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം കരാറിൽ അന്തിമ ധാരണ രൂപപ്പെട്ടുവെന്നാണ് സൂചന. ഏകദേശം 600 കോടി ഡോളറിന്‍റെ ഇടപാടായിരിക്കും ഇതിന്റെ ഭാഗമായി നടക്കുക.
ഐഫോൺ 14, ഐഫോൺ 12, ഐഫോൺ 13 തുടങ്ങിയ ആപ്പിൾ ഉത്പന്നങ്ങൾ നിർമിക്കുന്നത് ഇതേ ഫാക്ടറിയിലാണ്. പുതിയ ഐഫോൺ 15 നിർമിക്കുന്നതിനായി ഫാക്ടറിയുടെ ഉത്പാദനശേഷി വർധിപ്പിക്കാൻ തായ്‍വാൻ കമ്പനി പദ്ധതിയിട്ടിരുന്നു. കർണാടക സംസ്ഥാനത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുന്നതിനായി 2024 സാമ്പത്തിക വർഷത്തിൽ 15,000 കോടിയുടെ ഐഫോൺ നിർമിച്ചുനൽകുമെന്നും വിസ്ട്രോൺ വാഗ്ദാനം ചെയ്തിരുന്നു. അതിനായി ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനും കമ്പനി തീരുമാനിക്കുകയുണ്ടായി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഇക്കാര്യങ്ങൾ അവരുടെ ഉത്തരവാദിത്തമായി. ജൂണ്‍ പാദത്തില്‍ വിസ്ട്രോണ്‍ ഇന്ത്യയില്‍ നിന്ന് 4,100 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.